അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ എത്തുന്നു. മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും പുതിയ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.
2022 ജൂണ്‍ 26 മുതല്‍ ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോഡി യു. എ. ഇ. യില്‍ എത്തുക. പ്രധാനമന്ത്രിയുടെ 2019 ലെ യു. എ. ഇ. സന്ദർശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
- All India Radio Twitter , Indian Embassy
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്ത്യന്‍ വ്യക്തിത്വം, യു.എ.ഇ.