ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

June 30th, 2022

uae-president-sheikh-mohamed-bin-zayed-receives-narendra-modi-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.

യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

June 23rd, 2022

narendra-modi-sheikh-muhammed-bin-zayed-ePathram
അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ എത്തുന്നു. മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും പുതിയ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

2022 ജൂണ്‍ 26 മുതല്‍ ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോഡി യു. എ. ഇ. യില്‍ എത്തുക. പ്രധാനമന്ത്രിയുടെ 2019 ലെ യു. എ. ഇ. സന്ദർശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങൾ അവാർഡ് : ശശി തരൂർ എം. പി. അബുദാബിയില്‍

February 27th, 2020

sasi-tharoor-ePathram
അബുദാബി∙ : ഇന്ത്യൻ ഇസ്ലാമിക് സെന്റ റിന്റെ പ്രഥമ ശിഹാബ് തങ്ങൾ അവാര്‍ഡ് സ്വീകരി ക്കുവാ നായി അബു ദാബിയില്‍ എത്തിയ ശശി തരൂരിനു സെന്റര്‍ ഭാര വാഹി കള്‍ സ്വീകരണം നൽകി.

അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി എം. പി. എം. റഷീദ്, വൈസ് പ്രസിഡണ്ട് അബ്ദുൾ റഹ്മാന്‍ ഒളവട്ടൂര്‍ എന്നിവർ ശശി തരൂരിന് ബൊക്കെ നൽകി സ്വീകരിച്ചു. ഇസ്ലാമിക് സെന്റര്‍ ട്രഷറർ ഹംസ നടുവിൽ, കെ. എം. സി. സി. നേതാക്ക ളായ ഷുക്കൂറലി കല്ലു ങ്ങൽ, അഷറഫ് പൊന്നാനി, അബ്ദുൾ റഹിമാൻ പൊവ്വൽ, ഇബ്രാഹിം മുസ്ല്യാർ, അസിസ് മൗലവി, അഷറഫ് മാട്ടൂൽ തുടങ്ങി യവര്‍ സന്നിഹിത രായി.

ഫെബ്രുവരി 28 (വെള്ളി ) ഉച്ചക്ക് രണ്ടു മണിക്ക് സെന്റര്‍ അങ്കണത്തില്‍ നട ക്കുന്ന പൊതു യോഗ ത്തില്‍ വെച്ചാണ് ശിഹാബ് തങ്ങൾ അവാര്‍ഡ് സമര്‍പ്പണം. മത സാമൂഹ്യ സാംസ്കാരിക വ്യവസായ വാണിജ്യ രംഗങ്ങളിലെ പ്രമുഖർ ചടങ്ങില്‍ പങ്കെടുക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

August 19th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എ. ഇ. യും ബഹ്റൈ നും സന്ദർശി ക്കുന്നു. ആഗസ്റ്റ് 23, 24 (വെള്ളി, ശനി) തിയ്യതി കളില്‍ യു. എ. ഇ. യിലും തുടര്‍ന്ന് ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശ ന വും ഉണ്ടാവും എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരി ക്കു ന്നത്.

യു. എ. ഇ. യുടെ ഏറ്റവും വലിയ സിവിലി യൻ പുര സ്കാരം ‘സായിദ് മെഡൽ’ സ്വീകരി ക്കുന്നതി നാണ് അദ്ദേഹം യു. എ. ഇ. യിൽ എത്തുക. നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ആദ്യ ടേമില്‍ രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശി ച്ചിരുന്നു.

ആദ്യമാ യിട്ടാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ബഹ്റൈൻ സന്ദർശി ക്കുന്നത്. ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീ കരണ പ്രവർ ത്തന ങ്ങളുടെ ഉദ്ഘാ ടനവും പ്രവാസി സമൂഹ ത്തെ അഭി സംബോധന ചെയ്യുന്ന പരി പാടി യുമാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. ബഹ്റൈൻ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുമായി ചർച്ച നടത്തും എന്നും അറി യുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « അനുശോചനവും കൂട്ടു പ്രാർത്ഥനയും
Next Page » അബുദാബി യില്‍ പുരുഷ നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine