രാഹുല്‍ ഗാന്ധി യുടെ സന്ദര്‍ശനം : പതിനായിരം പ്രവര്‍ ത്തകര്‍ അബു ദാബി യില്‍ നിന്നും

January 10th, 2019

congress-president-rahul-gandhi-in-uae-ePathram
അബുദാബി : കോൺഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന്‍റെ വിജയ ത്തിനായി ഇന്‍ കാസ് അബു ദാബി യുടെയും കെ. എം. സി. സി. യു ടെയും നേതൃത്വ ത്തില്‍ വിപുല മായ ഒരുക്ക ങ്ങള്‍ പൂര്‍ത്തി യായി എന്ന് സംഘാ ടകര്‍ അറിയിച്ചു.

ഡിസംബര്‍  11 വെള്ളി യാഴ്ച വൈകു ന്നേരം ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ നടക്കുന്ന പൊതു സമ്മേള നത്തി ലേക്ക്‌ അബു ദാബി യില്‍ നിന്നും പതി നായിരം പ്രവര്‍ ത്തകരെ എത്തി ക്കു വാൻ ഇരു സംഘടനകളും ഒരുങ്ങി ക്കഴി ഞ്ഞു. ഇതിനായി 200 ബസ്സുകൾ ഒരുക്കി യിട്ടുണ്ട് എന്നും സംഘാ ടകർ അറിയി ച്ചു.

ഇന്‍കാസ് അബു ദാബി യുടെ ബസ്സു കള്‍ വെള്ളി യാഴ്ച 1.30 ന് മുസ്സഫ യിലെ മലയാളീ സമാജ ത്തില്‍ നിന്നും ജെംസ് സ്‌കൂൾ പരി സരത്തു നിന്നും പുറ പ്പെടുന്നു.

കെ. എം. സി. സി. ഒരുക്കിയ ബസ്സു കള്‍ അബു ദാബി ഇന്ത്യന്‍ ഇസ്ലാ മിക്‌ സെന്‍ററില്‍ നിന്നും അബു ദാബി മദീനാ സായിദ് (പോസ്റ്റ് ഓഫീസ്) പരി സരത്തു നിന്നും വെള്ളി യാഴ്ച 1.30 ന് പുറപ്പെടും.

ബന്ധപ്പെടെണ്ട നമ്പര്‍ : 052 383 9276 (അബ്ദുള്‍ ഖാദര്‍ തിരു വത്ര, ഇന്‍കാസ് അബുദാബി). 050 750 2034 (അഷറഫ് പൊന്നാനി, കെ. എം. സി. സി.)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധി യു. എ. ഇ. യില്‍

January 10th, 2019

congress-president-rahul-gandhi-in-uae-ePathram
അബുദാബി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസി ഡണ്ട് രാഹുല്‍ ഗാന്ധി യു. എ. ഇ. സന്ദർശി ക്കുന്നു. ജനു വരി 11, 12 (വെള്ളി, ശനി) തിയ്യതി കളിൽ നടക്കുന്ന യു. എ. ഇ. പര്യടന ത്തിന്റെ ആദ്യ ദിവസം വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ ഒരുക്കുന്ന പൊതു സമ്മേളന ത്തിൽ അദ്ദേഹം പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭി സംബോ ധന ചെയ്യും.

മഹാത്മാ ഗാന്ധി യുടെ 150-ാം ജന്മ വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായുള്ള സാംസ്കാ രിക സംഗമം ആയി ട്ടാണ് പൊതു സമ്മേളനം നടക്കുക എന്ന് കോൺഗ്രസ്സ് ഭാര വാഹി കള്‍ അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺ ഗ്രസ്സ് പ്രവർ ത്തക സമിതി അംഗം കെ. സി. വേണു ഗോപാൽ, മുസ്‌ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലി ക്കുട്ടി തുട ങ്ങിയ വര്‍ യോഗ ത്തില്‍ സംബന്ധിക്കും.

എല്ലാ എമിറേറ്റു കളിൽ നിന്നും ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിലേക്ക് പ്രവർത്ത കർക്ക് എത്തു വാനായി പ്രത്യേക ബസ്സ് സര്‍ വ്വീസ് ഒരുക്കി യിട്ടുണ്ട് എന്നും സംഘാ ടകര്‍ അറി യിച്ചു.

ശനിയാഴ്ച അബുദാബി യില്‍ ഇന്ത്യൻ ബിസ്സിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ കൗൺസിൽ (ഐ. ബി. പി. സി.) ഒരുക്കുന്ന പരി പാടി കളിലും രാഹുൽ ഗാന്ധി പങ്കെ ടുക്കും. അബു ദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ലേബർ ക്യാമ്പ് എന്നി വിട ങ്ങളിലും അദ്ദേഹം സന്ദർ ശനം നടത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

November 2nd, 2017

indira-gandhi-epathram
അബുദാബി : ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന മായ ഒക്ടോബര്‍ ന് മലയാളി സമാജവും ഇൻകാസ് അബു ദാബി യൂണിറ്റും സംയുക്ത മായി ഇന്ദിരാ ഗാന്ധി അനു സ്മരണം സംഘടിപ്പിച്ചു.

ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങി വെച്ച രാഷ്ട്ര പുനര്‍ നിര്‍ മ്മാണ പ്രവര്‍ ത്ത ന ങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലത യോടെ തുട രുവാൻ സാധിച്ചത് ഇന്ദിര യുടെ ശക്ത മായ നേ തൃത്വ പാടവ ത്തി ലൂടെ യാണ്. ഇന്ത്യ ഉയര്‍ത്തി പ്പിടി ക്കുന്ന മതേ തര മൂല്യ ങ്ങള്‍ പ്രാവ ര്‍ത്തിക മാ ക്കുവാന്‍ സ്വന്തം ജീവന്‍ തന്നെ അര്‍ പ്പിച്ച ഇന്ദിര യുടെ ജീവിതം ഓരോ ഭാരതീയനും അഭിമാന മാണ് എന്നും  അനു സ്മരണ ചടങ്ങില്‍ പങ്കെടു ത്തവര്‍ അഭി പ്രായ പ്പെട്ടു.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, ഇൻകാസ് അബു ദാബി കമ്മിറ്റി പ്രസിഡണ്ട് പള്ളിക്കൽ ഷുജാഹി, ഗ്ലോബൽ സെക്രട്ടറി ടി. എ. നാസർ, ബി. യേശു ശീലൻ, സലിം ചിറ ക്കൽ, അഷ്റഫ് പട്ടാമ്പി, മഞ്ജു സുധീർ, മറ്റു സമാജം – ഇൻകാസ് പ്രവർത്തകരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ദിര ഗാന്ധി അനുസ്മരണം

November 2nd, 2017

indira-gandhi-epathram
അലൈൻ : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന ത്തിൽ ഇൻകാസ് അലൈൻ കമ്മറ്റി അനു സ്മ രണ സമ്മേളനം സംഘടി പ്പിച്ചു.

പ്രസിഡണ്ട്‌ ഷഫീർ നമ്പിശ്ശേരി യുടെ അദ്ധ്യ ക്ഷത യിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെന്റ റിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഈസ കെ. വി. സ്വാഗത വും ഗ്ലോബൽ കമ്മറ്റി അംഗം രാമ ചന്ദ്രൻ പേരാമ്പ്ര അനു സ്മ രണ പ്രഭാഷണവും നടത്തി. തന്റെ ശരീര ത്തിലെ അവ സാന തുള്ളി രക്തം പോകുന്നതു വരെയും ഇന്ത്യ യുടെ മതേ തരത്വം കാത്തു സൂക്ഷിക്കാൻ പട പൊരുതും എന്നു പ്രഖ്യാപിച്ച ധീര വനിത ആയി രുന്നു ഇന്ദിരാ ഗാന്ധി എന്നും യോഗം അനുസ്മരിച്ചു.

ഹനീഫ, മുരുകൻ, ഷിബിൻ , മുജീബ് പന്തളം, കമറുദ്ധീൻ ചാർളി തങ്കച്ചൻ തുടങ്ങിയ വർ സംസാരിച്ചു.

* അലൈൻ ഇൻകാസിന് പുതിയ നേതൃത്വം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍

April 10th, 2017

minister-mj-akber-visit=-abudhabi-indian-embassy-ePathram

അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.

മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.

മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

3 of 6234»|

« Previous Page« Previous « ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിച്ചു
Next »Next Page » വാട്ട്സാപ്പ് വഴി മയക്കു മരുന്നു വില്പന നടത്തിയ പാക് സ്വദേശി പിടി യില്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine