അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം 2017 ജനുവരി 24 നു തുടക്ക മാവും. മന്ത്രി മാരും ഉന്നത ഉദ്യോഗ സ്ഥരും പൗര പ്രമുഖരും മാധ്യമ പ്രവ ര്‍ത്തകരും അട ങ്ങുന്ന പ്രതി നിധി സംഘം ശൈഖ് മുഹമ്മദി നെ അനുഗമി ക്കുന്നുണ്ട്.
ന്യൂദല്‍ഹി യില്‍ നടക്കുന്ന 68 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സംബ ന്ധിക്കും. യു. എ. ഇ. യുടെ വ്യോമ സേനാ സംഘം പരേഡില്‍ അണി നിരക്കും.
രാഷ്ട്ര പതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാന മന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.
അടിസ്ഥാന വികസനം, നാവിക പരി ശീലനം, കൃഷി, ചെറുകിട – ഇടത്തരം വ്യവസായ ങ്ങള്‍ തുടങ്ങിയ മേഖല കളു മായി ബന്ധ പ്പെട്ട സംയുക്ത കരാറു കളില്‍ ഇരു രാജ്യ ങ്ങളും ഒപ്പു വെക്കും.
- അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധം
- റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, യു.എ.ഇ.