അബുദാബി : യു. എ. ഇ. യുടെ എക്സ്‌പോ 2020 യിൽ ഭാഗ മാകു വാന്‍ എത്തുന്ന ഇന്ത്യ ക്കാർക്ക് എന്‍ട്രി വിസ സൗജന്യം ആക്കുവാന്‍ യു. എ. ഇ. സർക്കാർ തീരു മാനി ച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. കേരളാ സോഷ്യൽ സെന്റര്‍ യുവ ജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു അദ്ദേഹം.
യു. എ. ഇ. യിലുള്ള 35 ലക്ഷത്തിലധികം ഇന്ത്യ ക്കാരില്‍ – 15 ലക്ഷ ത്തിൽ അധികം പേര്‍ മലയാളി കളാണ്. യു. എ. ഇ. യുടെ വ്യാവ സായിക വാണിജ്യ രംഗത്ത് എന്ന പോലെ കലാ – സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങ ളിലും ശ്രദ്ധേയമായ പ്രവർ ത്തന ങ്ങളാണ് മലയാളി സമൂഹം കാഴ്ച വെക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹ ത്തിന്റെ പൂർണ്ണ സഹ കരണവും പങ്കാളിത്തവും യു. എ. ഇ. സർ ക്കാറിന്റെ എല്ലാ പ്രവർ ത്തന ങ്ങളിലും ഉണ്ടാവും എന്നും എക്‌സ്‌പോ 2020 ൽ ഇന്ത്യ യുടെ സജീവ സാന്നിദ്ധ്യം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
യു. എ. ഇ. പൗരന്മാര്‍ക്ക് ഇന്ത്യയി ലേക്കു പോകുവാന്‍ e വിസ (വിസ ഓണ്‍ അറൈവല്‍) സംവിധാനം നില വില്‍ വന്നതിനെ കുറിച്ചും അദ്ദേഹം സാന്ദര്‍ഭി കമായി സൂചിപ്പിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, യു.എ.ഇ.