ദുബായ് : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുർജ് ഖലീഫ’ യില്‍ ഇന്ത്യൻ ദേശീയ പതാക യുടെ നിറ ങ്ങൾ ചാലിച്ച് ശ്രദ്ധേയ മായി.
ഭാരത ത്തിന്റെ അറുപത്തി എട്ടാം റിപ്പബ്ലിക് ദിന ആഘോഷ ങ്ങളോട് ഐക്യ ദാർഢ്യം പ്രകടി പ്പിച്ചു കൊണ്ടാണ് ബുർജ് ഖലീഫ യില്‍ എൽ. ഇ. ഡി ലൈറ്റു കളുടെ സഹായ ത്തോടെ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്തി രിക്കുന്നത്.
റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിൽ എത്തിയ വേള യിലാണ് ബുർജ് ഖലീഫ യിൽ നിറപ്പകിട്ടാർന്ന ഈ ആദരം.
ജനുവരി 25, 26 ബുധൻ, വ്യാഴം ദിവസ ങ്ങളിൽ വൈകു ന്നേരം 6.15, 7.15, 8.15 എന്നീ സമയ ങ്ങളി ലാണ് ഇന്ത്യൻ ദേശീയ പതാക യുടെ വർണ്ണ ങ്ങൾ ബുർജ് ഖലീഫ യിൽ ദൃശ്യ വൽ ക്കരി ക്കുന്നത്.
ബുർജ് ഖലീഫ യുടെ ദൃശ്യാ നുഭവ ങ്ങൾ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാരവും കലാ പര വു മായ ബന്ധ ങ്ങളെ യാണ് എടുത്തു കാണി ക്കുന്നത്.
വിനോദ സഞ്ചാരി കളുടെ ആകർഷണ കേന്ദ്ര മായ ബുർജ് ഖലീഫ, ദുബായ് ശൈഖ് സായിദ് റോഡിനു സമീപം ഡൗൺ ടൗണിൽ 828 മീറ്റർ (2,716.5 അടി) ഉയര ത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഡൗൺ ടൗണിലെ ദുബായ് ഫൗണ്ടൈ നിലുംഎൽ. ഇ. ഡി. ഷോയും അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസ് ഇതിനു നേതൃത്വം നൽകുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ കോണ്സുലേറ്റ്, ദുബായ്, യു.എ.ഇ.