ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

June 7th, 2022

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു. എ. ഇ. അപലപിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യു. എ. ഇ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു. എ. ഇ. നിരസിക്കുന്നു എന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മത ചിഹ്നങ്ങളെ ബഹുമാനിക്കണം എന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. വിവിധ മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണ് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം : മഹാ സംഗമം അബു ദാബി യിൽ

April 17th, 2019

inc-indian-national-congress-election-symbol-ePathram
അബുദാബി : ഫാസിസ്റ്റു ശക്തി കൾക്ക് എതിരെ യുള്ള പോരാട്ട ത്തി നായി  രാഹുൽ ഗാന്ധി നേതൃത്വം നല്‍കുന്ന ടീമിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബു ദാബി യിലെ ഐക്യ ജനാധിപത്യ മുന്ന ണി ഘടക കക്ഷി കള്‍ മഹാ സംഗമം ഒരു ക്കുന്നു.

എപ്രില്‍ 18 വ്യാഴാഴ്ച രാത്രി 8.30 ന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കുന്ന പരി പാടി യിലേക്ക് എല്ലാ ജനാധി പത്യ വിശ്വാസി കളും എത്തി ച്ചേരണം എന്ന് സംഘാട കരായ കെ. എം. സി. സി. യും ഇൻകാസ് അബു ദാബി യും അറി യിച്ചു.

വിവരങ്ങള്‍ക്ക് : 050 823 4858, 055 339 3912

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യു മായി കൂടി ക്കാഴ്ച നടത്തി

January 12th, 2019

rahul-gandhi-meet-dubai-ruler-sheikh-muhammed-ePathram
ദുബായ് : ദ്വിദിന പര്യടനത്തിനായി യു. എ. ഇ. യില്‍ എത്തിയ രാഹുല്‍ ഗാന്ധി, യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂ മിനെ സന്ദര്‍ശിച്ചു.


ചരിത്ര പര മായ ബന്ധ മാണ് ഇരു രാജ്യ ങ്ങളും തമ്മി ലുള്ളത്. ഇൗ ബന്ധം ശക്തി പ്പെടു ത്തുന്നത് ഇരു രാജ്യ ങ്ങളി ലെയും ജന ങ്ങൾക്കും ഗുണ കരം ആകും. പരസ്പര സഹ കരണ ത്തിലൂടെ യും സഹി ഷ്ണു തയോടെ യും രണ്ടു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധം തുടരു കയാണ് എന്നും ഇരു വരും പറഞ്ഞു.

വെള്ളി യാഴ്ച വൈകു ന്നേര മാണ് രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യെ സന്ദർ ശിച്ചത്. ഡോ. സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ എന്നിവരും രാഹുൽ ഗാന്ധി യോടൊപ്പം എത്തി യിരുന്നു.

ദുബായ് ഉപ ഭരണാ ധികാരി ശൈഖ് മഖ്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് അല്‍ മഖ്തൂം, ദുബായ് സിവിൽ ഏവിയേഷൻ അഥോ റിറ്റി ചെയർ മാനും എമിറേറ്റ്സ് ചീഫ് എക്സി ക്യൂട്ടി വുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അല്‍ മഖ്തൂം, കാബി നറ്റ് ഭാവി കാര്യ വകുപ്പു മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി, വിദേശ കാര്യ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, റൂളേഴ്സ് കോർട്ട് ഡയ റക്ടർ ജനറൽ മുഹമ്മദ് ഇബ്രാ ഹിം  അൽ ഷൈബാനി, ദുബായ് പ്രോട്ടോ ക്കോൾ & ഹോസ്പി റ്റാലിറ്റി ഡിപ്പാര്‍ട്ട് മെന്റ് ഡയ റക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ എന്നിവരും സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഹുല്‍ ഗാന്ധി യു. എ. ഇ. യില്‍

January 10th, 2019

congress-president-rahul-gandhi-in-uae-ePathram
അബുദാബി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസി ഡണ്ട് രാഹുല്‍ ഗാന്ധി യു. എ. ഇ. സന്ദർശി ക്കുന്നു. ജനു വരി 11, 12 (വെള്ളി, ശനി) തിയ്യതി കളിൽ നടക്കുന്ന യു. എ. ഇ. പര്യടന ത്തിന്റെ ആദ്യ ദിവസം വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണിക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ ഒരുക്കുന്ന പൊതു സമ്മേളന ത്തിൽ അദ്ദേഹം പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭി സംബോ ധന ചെയ്യും.

മഹാത്മാ ഗാന്ധി യുടെ 150-ാം ജന്മ വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായുള്ള സാംസ്കാ രിക സംഗമം ആയി ട്ടാണ് പൊതു സമ്മേളനം നടക്കുക എന്ന് കോൺഗ്രസ്സ് ഭാര വാഹി കള്‍ അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺ ഗ്രസ്സ് പ്രവർ ത്തക സമിതി അംഗം കെ. സി. വേണു ഗോപാൽ, മുസ്‌ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലി ക്കുട്ടി തുട ങ്ങിയ വര്‍ യോഗ ത്തില്‍ സംബന്ധിക്കും.

എല്ലാ എമിറേറ്റു കളിൽ നിന്നും ദുബായ് ക്രിക്കറ്റ് സ്റ്റേഡി യത്തിലേക്ക് പ്രവർത്ത കർക്ക് എത്തു വാനായി പ്രത്യേക ബസ്സ് സര്‍ വ്വീസ് ഒരുക്കി യിട്ടുണ്ട് എന്നും സംഘാ ടകര്‍ അറി യിച്ചു.

ശനിയാഴ്ച അബുദാബി യില്‍ ഇന്ത്യൻ ബിസ്സിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ കൗൺസിൽ (ഐ. ബി. പി. സി.) ഒരുക്കുന്ന പരി പാടി കളിലും രാഹുൽ ഗാന്ധി പങ്കെ ടുക്കും. അബു ദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്, ലേബർ ക്യാമ്പ് എന്നി വിട ങ്ങളിലും അദ്ദേഹം സന്ദർ ശനം നടത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « പത്താമത് സാഹിത്യോത്സവ് അബു ദാബി യിൽ
Next Page » രാഹുല്‍ ഗാന്ധി യുടെ സന്ദര്‍ശനം : പതിനായിരം പ്രവര്‍ ത്തകര്‍ അബു ദാബി യില്‍ നിന്നും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine