
അബുദാബി : ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു. എ. ഇ. അപലപിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യു. എ. ഇ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു. എ. ഇ. നിരസിക്കുന്നു എന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മത ചിഹ്നങ്ങളെ ബഹുമാനിക്കണം എന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. വിവിധ മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണ് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.





ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും സൗജന്യ മായി കൊണ്ടു പോകാ വുന്ന ബാഗേജ് പരിധി നിലവിലെ 20 കിലോ യില്‍ നിന്നും 30 കിലോ ആയി ഉയര്‍ത്തി. ഇൗ വര്‍ഷാവസാനം വരെ 30 കിലോ ബഗേജ് സൗജന്യ മായി കൊണ്ടു പോകാം. ജൂണ്‍ അഞ്ചിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഈ ആനുകൂല്യം അനുവദിക്കും എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 


























