അബുദാബി : ധന വിനിമയ സേവന രംഗത്ത് മുന്‍ നിര യിലുള്ള യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ 35 -ാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്ക മായി.
ഗള്‍ഫ് മേഖല യിലെ സാമ്പ ത്തിക ഗതി വിഗതി കള്‍ ക്കൊപ്പം സഞ്ചരിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച്, 35 വര്‍ഷ ങ്ങള്‍ കൊണ്ട് ആഗോള തല ത്തിലേക്കു വളരു കയും ഇപ്പോള്‍ റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ് ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍സ് സേവന ങ്ങള്‍ ലഭ്യ മാക്കുകയും പ്രതി വര്‍ഷം 26,000 കോടി ഡോളറിന്റെ വിനിമയ ത്തിലൂടെ ഈ രംഗത്തെ ഒന്നാം നിര യില്‍ ആണി പ്പോള്‍.
1980ല്‍ അബുദാബി യില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് പ്രതിവര്‍ഷം 150 കോടി യു. എസ്. ഡോളറാണ് കൈ കാര്യം ചെയ്തിരുന്നത്. പിന്നീട് ഗള്‍ഫിലെ സാമ്പത്തിക വളര്‍ച്ച യുടെ ഘട്ട ങ്ങളില്‍ ലക്ഷോപ ലക്ഷം വരുന്ന കുടിയേറ്റ തൊഴിലാളി കളുടെ സഹായ ശക്തി യായി യു. എ. ഇ. എക്‌സ് ചേഞ്ച് പ്രവര്‍ത്തി ക്കുക യാണ്. ദിവസേന ശരാശരി നാലു ലക്ഷം പേരാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് ശാഖ കളെ ആശ്രയി ക്കുന്നത്.
ഇപ്പോള്‍ ഓരോ വര്‍ഷവും ഏകദേശം 2.54 കോടി ഇടപാടു കളാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കാര്യം ചെയ്യുന്നത്. ലോക ത്തിലെ മൊത്തം എക്‌സ്‌ചേഞ്ച് ബിസിനസിന്റെ ആറ് ശതമാനം ഈ സ്ഥാപനം വഴിയാണ് നടക്കുന്നത്. ഇതില്‍ സിംഹ ഭാഗവും ഏഷ്യന്‍ രാജ്യ ങ്ങള്‍ ഉള്‍പ്പെടെ വികസ്വര രാജ്യ ങ്ങളിലാണ് ചെന്നെത്തുന്നത്.
നിരന്തരം ആധുനിക വത്കരണം നടത്തുക വഴി നിമിഷ മാത്രയില്‍ പണമയയ്ക്കാനും സ്വീകരിക്കാനും പറ്റുന്ന വിധം സേവന ങ്ങള്‍ ക്രമീകരിച്ചു എന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് പ്രസ്താവിച്ചു.
അഞ്ച് വന്‍ കര കളിലായി 800 ശാഖകളില്‍ എത്തി നില്‍ക്കുന്ന തങ്ങളുടെ വളര്‍ച്ചയയ്ക്ക് സാങ്കേതിക വത്കരണം പോലെ കുറ്റമറ്റ ഉപഭോക്തൃ സേവനവും നിദാന മാണെന്ന് അദ്ദേഹം പറഞ്ഞു.
പതിവു രീതികള്‍ കൂടാതെ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഫ്ലഷ് റെമിറ്റ് പോലുള്ള തത്സമയ വിനിമയം മാത്രമല്ല ഓണ്‍ ലൈന്‍ മണി ട്രാന്‍സ്ഫര്‍ വരെ എത്തിനില്ക്കുന്ന യു. എ. ഇ. എക്‌സ് ചേഞ്ചിന്റെ സേവന ശൃംഖല ഒട്ടേറെ പുതിയ സരണി കളിലേക്ക് കുതിക്കുകയാ ണെന്നും പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ആഘോഷം, പ്രവാസി, വ്യവസായം, സാമ്പത്തികം