അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും സംയുക്തമായി ‘ഫ്ലാഷ് റെമിറ്റ്’ എന്ന പദ്ധതി നടപ്പിലാക്കുന്നു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ കാനറ ബാങ്ക് ഉപഭോക്താ ക്കള്‍ക്ക് ഇനി മുതല്‍ നാട്ടിലേക്ക് പണമയച്ച ഉടനെ തന്നെ ബാങ്കില്‍ പണം ലഭിക്കുന്നു.
സാധാരണ ബാങ്ക് അക്കൗണ്ട് വഴി പണം അയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്ന തോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.
ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും. പണമിടപാട് സംബന്ധിച്ചു ഇരു വശ ങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.
ഉപഭോക്താ ക്കള്‍ക്കായി പുതിയ സാങ്കേതിക സൌകര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുള്ളതായി യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. യും എം. ഡി. യുമായ ഡോ. ബി. ആര്‍. ഷെട്ടി അറിയിച്ചു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ ഉപഭോക്താ ക്കള്‍ക്ക് കൃത്യമായ സമയത്ത് പണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ്, ഇന്ത്യ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിട ങ്ങളില്‍ ഫ്ലാഷ് റെമിറ്റിന് വളരെ പ്രചാര മുണ്ട്.
അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ 33 വര്‍ഷ ങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖ കളു മായി കറന്‍സി എക്‌സ്‌ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്‌സ് ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖ കള്‍ ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ., സാമ്പത്തികം