Tuesday, July 3rd, 2012

ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്

uae-exchange-600-branch-epathram

ദുബായ് : ആഗോള തലത്തില്‍ അറുന്നൂറ് ശാഖകള്‍ പൂർത്തിയാക്കി യു. എ. ഇ. എക്സ്ചേഞ്ച് ചരിത്രം കുറിക്കുകയാണ്. ദുബായ് മെട്രോ റെയിൽവേയുടെ പതിനാല് സ്റ്റേഷനുകളില്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ നിലവില്‍ വന്നതോടെ, യു. എ. ഇ. യില്‍ തന്നെ 114 ശാഖകള്‍ എന്ന അപൂർവ്വ നേട്ടത്തിനും യു. എ. ഇ. എക്സ്ചേഞ്ച് അർഹരായി. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലും ഏഴ് വീതം ശാഖകളാണ് യു. എ. ഇ. എക്സ്ചേഞ്ച് ആരംഭിച്ചിട്ടുള്ളത്. റെഡ് ലൈനില്‍ ഖാലിദ്‌ ബിന്‍ വലീദ്, ജബല്‍ അലി, എമിറേറ്റ്സ് ടവര്‍, എമിറേറ്റ്സ്, റാഷിദിയ, ടീക്കോം, യൂണിയന്‍ സ്റ്റേഷനുകളിലും ഗ്രീന്‍ ലൈനില്‍ എയർപോർട്ട് ഫ്രീസോണ്‍, ഊദ്‌ മേത്ത, എത്തിസലാത്ത്, സാലാ അല്‍ ദിൻ, സ്റ്റേഡിയം, അല്‍ ഗുബൈബ, അല്‍ ഹഹിദി സ്റ്റേഷനുകളിലുമാണ് ഇവ. യൂണിയന്‍ മെട്രോ സ്റ്റേഷനിലെ ശാഖ ഇക്കഴിഞ്ഞ ദിവസം യു. എ. ഇ. എക്സ്ചേഞ്ച് ഗോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് യു. എ. ഇ. എക്സ്ചേഞ്ച് അറുന്നൂറ് ശാഖകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

അബുദാബിയില്‍ ഒരു ശാഖയുമായി പ്രവർത്തനം തുടങ്ങിയ ഈ ധന വിനിമയ ശൃംഖലക്ക് ഇപ്പോള്‍ അഞ്ച് വൻകരകളിലായി മുപ്പത് രാജ്യങ്ങളില്‍ അറുന്നൂറ് ശാഖകളായി. ഇവയില്‍ മുന്നൂറെണ്ണം ഇന്ത്യയിലാണ് എന്നതും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ ആഘോഷ വേളയില്‍ ഉപഭോക്താക്കൾക്ക് വേണ്ടി, വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സമ്മാന പദ്ധതികളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രഖ്യാപിച്ചു. ആഗോള തലത്തില്‍, തൊഴില്‍ തേടിയുള്ള പ്രവാസം പെരുകിയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍, ഓരോ രാജ്യത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, പണമിടപാട് രംഗത്ത് ഏറ്റവും കുറഞ്ഞ സമയത്തില്‍, ഏറ്റവും കണിശമായി പണ വിനിമയം കൈകാര്യം ചെയ്യുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും, അതിനു വേണ്ടി സ്വന്തം സാങ്കേതിക സംവിധാനങ്ങള്‍ നിരന്തരം നവീകരിച്ചു കൊണ്ട് അത്ഭുതാവഹമായ ചുവടുവെയ്പ്പുകളാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിശ്വസ്ത മണി ട്രാൻസ്ഫര്‍ സ്ഥാപനമെന്ന നിലയില്‍, കഴിയാവുന്നത്രയും രാഷ്ട്രങ്ങളില്‍ ഉപഭാക്താക്കളുടെ തൊട്ടടുത്ത്, യു. എ. ഇ. എക്സ്ചേഞ്ച്ന്റെ മാതൃകാ സേവനം എത്തിക്കുകയാണ് കൂടുതല്‍ ശാഖകള്‍ സ്ഥാപിക്കുക വഴി ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറുന്നൂറ് ശാഖകള്‍ മുഖേന ലോകത്തുടനീളം മൂന്നര ദശലക്ഷത്തോളം ഉപഭോക്താക്കളെ സേവിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, ലോകത്തിലെ റെമിറ്റന്സ് വ്യവസായ രംഗത്തിന്റെ ആറ്‌ ശതമാനം ആർജ്ജിച്ചുവെന്നും, അഞ്ച് വർഷത്തിനകം കൂടുതല്‍ രാജ്യങ്ങളും, ഏറ്റവും കൂടുതല്‍ ശാഖകളും ഉൾപ്പെടുത്തി യു. എ. ഇ. എക്സ്ചേഞ്ച്നെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തില്‍ സന്നിഹിതനായ ഗ്ലോബല്‍ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാട് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെമിറ്റന്സ് പണം സ്വീകരിക്കുന്ന വിപണി എന്ന നിലക്ക് ഇൻഡ്യ തങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാണെന്നും അതിനൊത്ത വിപുലീകരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, മലേഷ്യ, അയർലൻഡ്, ബോട്സ്വാന, സീഷെൽസ് എന്നിവിടങ്ങളില്‍ ഈയടുത്ത കാലത്ത് നേരിട്ട് പ്രവർത്തനം തുടങ്ങിയതോടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വന്‍ മുന്നേറ്റമാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുപ്പതാണ്ടിലധികം നീണ്ട വിശിഷ്ട സേവനം കണക്കിലെടുത്ത്, ദുബായ് മെട്രോയില്‍ പ്രവേശം ലഭിച്ച യു. എ. ഇ. എക്സ്ചേഞ്ച്, പതിനാല് മെട്രോ ശാഖകളിലൂടെ തദ്ദേശീയരായ യാത്രക്കാർക്കെന്ന പോലെ, വിദേശ ടൂറിസ്റ്റ്കൾക്കും മികച്ച സേവനം ഉറപ്പു വരുത്തുമെന്ന് യു. എ. ഇ. യിലെ കണ്ട്രി ഹെഡ് വർഗീസ്‌ മാത്യു പറഞ്ഞു. മണി റെമിറ്റന്സ്, എക്സ്ചേഞ്ച് ബിസിനസ് സംബന്ധമായ സേവനങ്ങൾക്ക് പുറമേ ഡബ്ലിയു. പി. എസ്. വേതന വിതരണ സംവിധാനമായ സ്മാർട്ട് പേ, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്സ് എന്നിവയും യു. എ. ഇ. എക്സ്ചേഞ്ച്ന്റെ അനുബന്ധ സേവനങ്ങളാണ്. 125 രാജ്യങ്ങളിലായി 135,000 എജെന്റ് ലൊക്കേഷനുകളുള്ള എക്സ്പ്രസ് മണി എന്ന ഇന്സ്റ്റന്റ് മണി ട്രാൻസ്ഫർ‍ ബ്രാൻഡ് യു. എ. ഇ. എക്സ്ചേഞ്ച്ന്റെ വലിയ നേട്ടമാണ്. അയക്കുന്ന പണം അക്കൌണ്ടില്‍ തത്സമയം ക്രെഡിറ്റ്‌ ആവുന്ന ‘ഫ്ലാഷ് റെമിറ്റ്’, ആഗോള ടൂറിസ്റ്റ്കളെ സഹായിക്കുന്ന ‘ഗോ ക്യാഷ്’ ട്രാവല്‍ കാർഡ്, എല്ലാ തരം യൂട്ടിലിറ്റി ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കാവുന്ന ‘എക്സ് പേ’ എന്നിവയും ‘വെസ്റ്റേണ്‍ യൂണിയൻ‍’ എന്ന മണി ട്രാൻസ്ഫർ ബ്രാൻഡിന്റെ ഏജെൻസിയും ഉൾപ്പെടെ സേവനങ്ങള്‍ യു. എ. ഇ. എക്സ്ചേഞ്ച്നെ ഒരു ‘ഫിനാൻഷ്യൽ സൂപ്പര്‍ മാർക്കറ്റ്‌’ എന്ന വിശേഷണത്തിന് അർഹമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 
 • ഇടപ്പാളയം ദുബായ് : പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു
 • സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം
 • പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
 • പുതു വര്‍ഷ ത്തില്‍ അബുദാബി പോലീസിന് പുതിയ യൂണിഫോം
 • ജനുവരി മൂന്നിന് സ്കൂള്‍ തുറക്കുന്നു
 • നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ ജനുവരി ഒന്നു മുതല്‍
 • യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
 • കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
 • ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി
 • ബലാത്സംഗം ചെയ്തു വീഡിയോ പ്രചരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്തു
 • ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍
 • കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്
 • വെള്ളിയാഴ്ച ഖുത്തുബ വീണ്ടും
 • ബഹറൈനില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി
 • ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു.
 • ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം
 • പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ
 • ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ
 • പത്തു സെക്കന്‍ഡില്‍ 144 നില കെട്ടിടം പൊളിച്ചു  • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine