അബുദാബി : അബുദാബിയിലെ ജല – വൈദ്യുതി ബില്ലുകള്‍ അടയ്ക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് യു. എ. ഇ. എക്സ്ചേഞ്ച് വഴി സൗകര്യം ഒരുങ്ങി. യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ 120ല്‍ പരം ശാഖകളില്‍ എവിടെയും ഉപഭോക്താക്കള്‍ക്ക് ഏത് ദിവസവും ബില്‍ അടക്കാവുന്നതിനും തത്സമയം തന്നെ അത് അതാതു അക്കൗണ്ടിൽ വകയിരുത്തുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ധാരണാ പത്രത്തില്‍ അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനിയും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒപ്പു വെച്ചു.
എ. ഡി. സി. സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ ജർഷും യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാടും യഥാക്രമം ഇരു ഭാഗത്തെയും പ്രതിനിധീകരിച്ച് ഒപ്പു വെച്ചു.
ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവൻ, കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ഉപഭോക്താക്കള്‍ക്കു മേല്‍ അധികമായി ഒരു ചാര്‍ജ്ജും ഈടാക്കാതെ യാണ് ഈ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ളത്.
എ. ഡി. സി. സി. യും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒരേ പോലെ ഉപഭോക്താക്കളുടെ താല്പര്യങ്ങളും സൗകര്യങ്ങളും പരിഗണിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലക്ക് ഈ സംയുക്ത സംരംഭം വലിയ നാഴികക്കല്ലാണെന്നും, യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ പാരമ്പര്യവും വിശ്വസ്തതയും, ഒപ്പം രാജ്യത്തുടനീളമുള്ള ശാഖാ ശൃംഖലയും എ. ഡി. സി. സി. ബില്‍ പെയ്മെന്റ്സിന് വളരെ സഹായകമാണെന്നും എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ ജർഷ് പറഞ്ഞു.
‘സേവനം ഞങ്ങളുടെ നാണയം’ എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, അബുദാബി യില്‍ നിന്നാരംഭിച്ച് ആഗോള തലത്തില്‍ വേരുറപ്പിക്കുമ്പോഴും, സ്വദേശത്തെ പ്രിയപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ് എ. ഡി. സി. സി. യോടൊപ്പമുള്ള ഈ പങ്കാളിത്തമെന്നും ഇരു കൂട്ടരുടെയും ഉപഭോക്താക്കള്‍ക്ക് എളുപ്പവും സമയലാഭവും ഇതിലൂടെ ലഭിക്കുമെന്നും പ്രമോദ് മങ്ങാട് സൂചിപ്പിച്ചു.
ദുബായ് മെട്രോയിലെ 14 ശാഖകള്‍ ഉള്‍പ്പെടെ യു. എ. ഇ. യില്‍ മാത്രം 120ല്‍ പരം ശാഖകളുള്ള യു. എ. ഇ. എക്സ്ചേഞ്ച്, ഇവയില്‍ എവിടെയും എ. ഡി. സി. സി. ജല – വൈദ്യുത ബില്ലുകളിന്മേല്‍ പണം സ്വീകരിക്കും. മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്സ്ചേഞ്ച്, സ്മാര്‍ട്ട് പേ – ഡബ്ലിയു. പി. എസ്. പേ റോള്‍ സൊല്യൂഷൻ, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പെയ്മെന്റ്സ്, സ്കൂള്‍ ഫീ പെയ്മെന്റ് തുടങ്ങി ജനോപകാര പ്രദമായ നിരവധി സേവനങ്ങളും ഉത്പന്നങ്ങളും നേരത്തെ മുന്നോട്ടു വെച്ച യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ ഏറ്റവും പുതിയ ദൗത്യമാണ് ഇത്.
എ. ഡി. സി. സി. യും ഈയിടെ വിവിധങ്ങളായ സുഗമ മാര്‍ഗങ്ങളാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തി യിരിക്കുന്നത്. വെബ് സൈറ്റ് വഴിയും ഐ. വി. ആര്‍. സിസ്റ്റം വഴിയും 800 2332 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയുമൊക്കെ ബില്‍ പെയ്മെന്റ് സംവിധാനം ലഭ്യമാണ്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ചില ബാങ്കുകളിലും അഡനോൿ പെട്രോള്‍ സ്റ്റേഷൻ, എമിറേറ്റ്സ് പോസ്റ്റ് ഓഫീസ്, ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലും എ. റ്റി. എം. സ്ഥാപിച്ചിട്ടുമുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമ്പത്തികം