പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി

September 2nd, 2010

punnakkan-muhammadali-epathram

ദുബായ്‌ : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പ്രവാസി വോട്ടവകാശ ബില്‍ ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്ഗ്രസ് ജന. സെക്രട്ടറിയും യു.എ.ഇ. യിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.

6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസം ഇല്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി ഇല്ലാതാവുന്നതോടെ എല്ലാ പ്രവാസികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് ചേര്‍ക്കാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ്‌ സമയത്ത് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക്‌ വോട്ട് ചെയ്യാന്‍ കഴിയും.

അതാത് രാജ്യങ്ങളിലെ എംബസി വഴി വോട്ട് രേഖപ്പെടുത്തുക എന്നുള്ള ആശയത്തിനു ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗള്‍ഫ്‌ നാടുകളിലെ നിയന്ത്രണങ്ങളും മറ്റും കണക്കിലെടുത്താല്‍, എംബസി അടിസ്ഥാനമായി വ്യാപകമായൊരു തെരഞ്ഞെടുപ്പ്‌ നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.

അമേരിക്കയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും പൌരന്മാര്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നത് പോലെയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ എന്നും നാം ഓര്‍ക്കണം. ലോക് സഭ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരെ എംബസികള്‍ വഴി നടത്തുന്നത് വിദേശ രാജ്യങ്ങളിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ അപ്രായോഗികമാണ്.

ലോകമെമ്പാടും ഇന്ത്യന്‍ പൌരന്മാര്‍ പ്രവാസികളായി ജീവിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ ജനത്തിന് അപ്രാപ്യവുമാണ്.

ഇതെല്ലാം കണക്കിലെടുത്ത്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശം എന്ന ന്യായമായ ആവശ്യം നടപ്പിലാക്കാന്‍ ആദ്യ പടി എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതും അത് ഇപ്പോള്‍ ലോക് സഭ അംഗീകരിച്ചതും. എംബസി വഴിയുള്ള തെരഞ്ഞെടുപ്പും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും എല്ലാം സാദ്ധ്യമാവു ന്നതിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്‌ എന്ന നിലയില്‍ പ്രവാസികള്‍ക്ക്‌ ഏറ്റവും സന്തോഷകരമായ ഒരു നേട്ടമാണ് ഇത് എന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വോട്ടവകാശം ലഭിക്കുന്നതിലൂടെ പ്രവാസികള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറും. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കാന്‍ ഇനി രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെയുമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം

September 2nd, 2010

election-epathramദുബായ്‌ : പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ പ്രവാസി വോട്ടവകാശം എന്ന തങ്ങളുടെ ചിര കാല സ്വപ്നം പൂവണിയുന്നതിനുള്ള ആദ്യ കാല്‍ വെപ്പ് എന്ന നിലയില്‍ യു. പി. എ. സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നതായും പലരും പറഞ്ഞു. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാന മന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ച അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിദേശ ഇന്ത്യാക്കാരുടെ തികച്ചും ന്യായമായ ഒരു ആവശ്യമാണ്‌ അംഗീകരിച്ചു തന്നത് എന്നത് സ്വാഗതാര്‍ഹമാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ പാസാക്കിയ ബില്ലിനെ ചൊല്ലി അത്രയ്ക്കൊന്നും ആഘോഷിക്കേണ്ടതില്ല എന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പ്രസിഡണ്ട് നൌഷാദ് നിലമ്പൂര്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ ന്യൂനപക്ഷമാണ്. ഭാരിച്ച ജീവിത ചിലവും, കുറഞ്ഞ വേതനവും, വര്‍ദ്ധിച്ചു വരുന്ന വിമാനക്കൂലിയും കണക്കിലെടുത്ത് ശരാശരി രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു പ്രവാസി ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തുന്നത്‌. അതായത് പ്രതിമാസം ഏതാണ്ട് അഞ്ച് ശതമാനം പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടാവൂ. പുതിയ നിയമ പ്രകാരം ഇവര്‍ക്ക്‌ തങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയും. ഇത് പ്രവാസി ജന സംഖ്യയുടെ വെറും അഞ്ച് ശതമാനത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നിരുന്നാലും ഇത് സ്വാഗതാര്‍ഹമാണ്. കാരണം പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിക്കുന്നതോട് കൂടി പ്രവാസികള്‍ ഒരു വോട്ട് ബാങ്കായി പരിഗണിക്കപ്പെടും. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് അവ ആഹിക്കുന്ന രാഷ്ട്രീയ പരിഗണനയും ലഭിക്കും എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

June 11th, 2010

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

2 of 212

« Previous Page « ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’
Next » കല അബുദാബി കമ്മിറ്റി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine