അബുദാബി : വിസ സ്റ്റാമ്പ് ചെയ്യുന്നതിനു വേണ്ടിയുള്ള മെഡിക്കല്‍ പരിശോധനക്ക് ഇനി നേരിട്ട് ഹെല്‍ത്ത് സെന്‍ററില്‍ പോകുന്നതിനു മുന്‍പായി സേഹയുടെ ആപ്പ് വഴി ബുക്കിംഗ് നടത്തി അപ്പോയിന്മെന്‍റ് എടുക്കണം.
പഴയ വിസ പുതുക്കുവാനും പുതിയ റെസിഡന്‍സ് വിസ സ്റ്റാമ്പ് ചെയ്യുവാനും മെഡിക്കല്‍ എടുക്കുവാന്‍ സ്‌ക്രീനിംഗ് സെന്‍ററുകളില്‍ പോകുന്നവര്‍ സേഹ ആപ്പ് വഴി ബുക്ക് ചെയ്ത്, 72 മണിക്കൂറിന്ന് ഉള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസള്‍ട്ട്, കൂടെ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ്സ് അപ്ഡേറ്റ് ചെയ്യുകയും വേണം.
നിലവിൽ അബുദാബി സിറ്റി, മുസ്സഫ, ഷഹാമ, ബനിയാസ്, ഇത്തിഹാദ് വിസ സ്ക്രീനിംഗ് സെന്‍റർ എന്നിവിടങ്ങളിലായി സേഹ യുടെ 12 ഡിസീസ് പ്രിവൻഷൻ ആൻഡ് സ്ക്രീനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. കൂടാതെ സ്വെയ്ഹാൻ, മദീനത്ത് സായിദ്, ഡെൽമ, സില, ഗായത്തി, അൽ മർഫ എന്നിവിട ങ്ങളിലും മെഡിക്കല്‍ ടെസ്റ്റിനുള്ള സ്ക്രീനിംഗ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു.
- W A M. Malayalam
- സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പാസ്സ് നിര്‍ബ്ബന്ധം
- ബൂസ്റ്റര്‍ ഡോസ് എടുത്ത് ഗ്രീന്‍ സ്റ്റാറ്റസ് നില നിര്‍ത്തുക
- 18 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, seha, visa-rules, നിയമം, പ്രവാസി, യു.എ.ഇ.