അബുദാബി : കൊവിഡ് പ്രതിരോധ വാക്സിന്‍ സിനോഫാം രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂർത്തിയാക്കിയവര്‍ ഉടനെ ബൂസ്റ്റര്‍ ഡോസ് എടുക്കണം എന്ന്‍ അധികൃതര്‍. സിനോഫാം ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ അൽ ഹൊസ്ൻ ആപ്പ് ഗ്രീൻ സ്റ്റാറ്റസ് നില നില്‍ക്കുകയുള്ളൂ.
അൽ ഹൊസ്ൻ ഗ്രീൻ സ്റ്റാറ്റസ് നില നിർത്തുന്നതിനായി 2021 സെപ്റ്റംബർ 20 ന് മുന്‍പു തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്ന് അബുദാബി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി യുടെ മുന്നറിയിപ്പും വന്നിട്ടുണ്ട്.
ബൂസ്റ്റര്‍ വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്ര ങ്ങളുടെ പട്ടിക സേഹ (SEHA) യുടെ വെബ് സൈറ്റിൽ നൽകി യിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം 30 ദിവസങ്ങള്‍ പൂര്‍ത്തിയാവും മുന്‍പേ ആര്‍. ടി. പി. സി. ആര്‍. പരിശോധന നടത്തി അൽ ഹൊസ്ൻ ഗ്രീൻ സ്റ്റാറ്റസ് നില നിർത്തുകയും വേണം.
അബുദാബി എമിറേറ്റിലെ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാന്‍ അൽ ഹൊസ്ൻ ഗ്രീന്‍ സ്റ്റാറ്റസ് വേണം എന്നുള്ള നിബന്ധന നില നില്‍ക്കുന്നുണ്ട്.
- pma