ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടതാണ് നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും നേതൃത്വം മാറണമെന്നും മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് അയ്യരുടെ പ്രതികരണം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യുവാക്കള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതി സ്ഥാനങ്ങളിലും ഉണ്ടാകണം. യു.പിയിലും ഉത്തരാഖണ്ഡിലും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.