പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം

August 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം.ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും വിസ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

പാക് സ്വദേശികള്‍ക്ക് വിസ നല്‍കുന്നതിനായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. അതു കിട്ടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു. എല്ലാ മാസവും ഏകദേശം അഞ്ഞൂറിലധികം ആളുകളാണ് പാക്കിസ്ഥാനില്‍ നിന്നും ചികിത്സ തേടി ഇന്ത്യയിലെത്താറുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം

വെങ്കയ്യ നായിഡു ഉപ രാഷ്​ട്രപതി

August 5th, 2017

m-venkaiah-naidu-15th-vice-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരത ത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതി യായി വെങ്കയ്യ നായിഡു വിനെ തെര ഞ്ഞെടുത്തു.  ആകെ പോൾ ചെയ്ത 771 വോട്ടു കളിൽ 516 വോട്ട് വെങ്കയ്യ നായിഡു വിനായിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയും മഹാത്മാ ഗാന്ധി യുടെ കൊച്ചു മകനു മായ ഗോപാൽ കൃഷ്ണ ഗാന്ധിയെ യായിരുന്നു നായിഡു തോൽപ്പിച്ചത്.

244 വോട്ടു കളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി. എൻ. ഡി. എ. യുടെ സ്ഥാനാർത്ഥി യായി ട്ടാണ് മുൻ കേന്ദ്ര മന്ത്രി യായ വെങ്കയ്യ നായിഡു തെര ഞ്ഞെടുപ്പിൽ മത്സരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on വെങ്കയ്യ നായിഡു ഉപ രാഷ്​ട്രപതി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

August 3rd, 2017

supremecourt-epathram
ന്യൂഡൽഹി : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെ ടുപ്പിൽ ‘നോട്ട’ (നിരാസ വോട്ട്) സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ട് കോൺ ഗ്രസ്സ് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

ഗുജറാത്ത് രാജ്യ സഭാ തെര ഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് നോട്ട വോട്ട് ചെയ്യുന്നത് ഒഴിവാ ക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനേയും പിന്നീട് സുപ്രീം കോടതി യേയയും സമീപിച്ചത്.

സ്റ്റേ അനുവദി ക്കേണ്ട തായ സാഹചര്യം ഇല്ലാ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2014ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാസ വോട്ടിന് ഉത്തരവ് പുറത്തിറക്കി യിരുന്നു എന്നും പരാതി ക്കാർ ഇതു വരെ എവിടെ ആയി രുന്നു എന്നും കോടതി ചോദിച്ചു.

ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യ സഭാ സീറ്റു കളി ലേക്ക് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുക യാണ്. 182 അംഗ നിയമ സഭ യില്‍ 44 എം. എല്‍. എ. മാരുടെ വോട്ട് നേടു ന്നയാള്‍ രാജ്യ സഭയിലേക്ക് തെര ഞ്ഞെടുക്ക പ്പെടും.

ശങ്കര്‍ സിംഗ് വഗേല യുടെ നേതൃത്വ ത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടുകയും മറ്റു  കോണ്‍ഗ്രസ്സ്  എം. എല്‍. എ. മാരെ ചാക്കിട്ടു പിടിക്കാന്‍ ബി. ജെ. പി. നീക്കം ശക്ത മാക്കു കയും ചെയ്ത പ്പോഴാണ് ‘നോട്ട’ (നിരാസ വോട്ട്) അപകടം ചെയ്യും എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തിരിച്ചറിഞ്ഞത്.

- pma

വായിക്കുക: , , , ,

Comments Off on രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

വായിക്കുക: , , , , ,

Comments Off on രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി

രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു

July 25th, 2017

indian-president-ram-nath-kovind-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി യായി രാംനാഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ഉ​ച്ച​​ക്ക്​ 12.15ന്​​ ​പാ​ർലിമെന്റ് സെൻട്രൽ ഹാ​ളി​ൽ ന​ട​​ന്ന ച​ട​ങ്ങി​ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

വൈവിധ്യമാണ് രാജ്യ ത്തിന്‍റെ ശക്തി. ബുദ്ധന്‍റെ നാട് ശാന്തി യുടേയും സമാ ധാനത്തി ന്‍റെയും മാതൃക യാവണം. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യ മാണ് ലക്ഷ്യം എന്നും അവസര സമത്വ ത്തി നുള്ള രാജ്യ ത്തി നായി പ്രവർത്തി ക്കും എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനം ഒഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപ രാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേ​ന്ദ്ര​ മ​ന്ത്രി​മാ​ർ, ഗ​വ​ർണ്ണ​ർ​ മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, ന​യ ​ത​ന്ത്ര പ്ര​തി​ നി​ധി ​ക​ൾ തുടങ്ങി യവരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on രാംനാഥ് കോവിന്ദ് രാഷ്ട്രപതി യായി സത്യ പ്രതിജ്ഞ ചെയ്തു

Page 44 of 50« First...102030...4243444546...50...Last »

« Previous Page« Previous « ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Next »Next Page » പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha