ന്യൂഡല്‍ഹി : എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെയും ബഹുമാനത്തോടെയും വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. റമസാന്‍ മാസത്തില്‍ എല്ലാവര്‍ക്കും ആശംസ നേരുകയായിരുന്നു അദ്ദേഹം.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മീന്‍കീബാത്തിലൂടെ രാജ്യത്തോടു സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ മതേതരത്വത്തിന്റെയും വൈവിധ്യത്തിന്റെയും പേരില്‍ നമ്മള്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.