ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ബന്ധിപ്പിച്ചതുപോലുള്ള ഒരു സാമ്പത്തിക നയമാണ് ജി.എസ്.ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിക്ക് “ഗുഡ് ആന്റ് സിമ്പിള്‍ ടാക്സ്” എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ലളിതമായ നികുതി സമ്പ്രദായമാണ് ജി എസ് ടി എന്നും മോദി പറഞ്ഞു.പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി എസ് ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി എല്ലാവരുടേയും വിജയമാണെന്നും പല തലത്തിലുള്ള നികുതി സമ്പ്രദായങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിനു സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍