ഭോപ്പാല്‍ : പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ നട്ട് മധ്യപ്രദേശ് റെക്കോര്‍ഡിട്ടു. നര്‍മ്മദ നദീ തീരത്ത് 12 മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇതു നട്ടത്. ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
2016 ല്‍ ഉത്തര്‍പ്രദേശില്‍ പല പ്രദേശങ്ങളിലായി അഞ്ചുകോടിയിലധികം മരങ്ങള്‍ നട്ടിരുന്നു. ഈ റെക്കോര്‍ഡാണ് 12 മണിക്കൂര്‍ കൊണ്ട് മധ്യപ്രദേശ് തകര്‍ത്തത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, മധ്യപ്രദേശ്, മരങ്ങള്‍