രാജ്യം ഇന്ന് ദേശീയ ജല ദിനം ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മ ദിനമാണ് രാജ്യത്ത് ജല ദിനമായി ആചരിക്കുന്നത്. ജല വിഭവ വികസനത്തിന് ഡോ. ബി. ആർ. അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചു വരുന്നു.
രാജ്യത്തെ അമൂല്യമായ ജലസ്രോതസ്സുകളുടെ പ്രാധാന്യവും അവ കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ വത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ഏപ്രിൽ 14 ദേശീയ ജലദിനം ആയി ആചരിക്കുക എന്നത് 2016 ലെ കേന്ദ്ര മന്ത്രി സഭയുടെ തീരുമാനം ആയിരുന്നു. ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കുക മാത്രമല്ല ജല സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും ബി. ആര്‍. അംബേദ്കർ മുഖ്യ പങ്ക് വഹിച്ചു.
ജല സ്രോതസ്സുകൾ മികച്ച രീതിയിൽ പ്രയോജന പ്പെടുത്തുന്നതിന് 1942- 1946 കാല ഘട്ടത്തിൽ രാജ്യത്ത് ഒരു പുതിയ ജല- വൈദ്യുതി നയം ഉണ്ടാക്കി എടുക്കുന്നതില്‍ ബി. ആര്‍. അംബേദ്കർ നൽകിയ സംഭാവന വളരെ വലുതാണ്. ദാമോദർ വാലി, ഹിരാ കുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു ഡോ. ബി. ആര്‍. അംബേദ്കർ. Press Information Bureau
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കാലാവസ്ഥ, പരിസ്ഥിതി, ബഹുമതി, സാങ്കേതികം