നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

December 22nd, 2018

gst=goods-service-tax-council-ePathram
ന്യൂഡൽഹി : നിത്യോപയോഗ സാധന ങ്ങള്‍ അടക്കം നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ചരക്കു – സേവന നികുതി (ജി. എസ്. ടി) യില്‍ കുറവു വരുത്തും എന്ന് ശനിയാഴ്ച ചേര്‍ന്ന ജി. എസ്. ടി. കൗണ്‍സില്‍ യോഗ തീരുമാനം.

18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപ ന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് 12%, 5% എന്നിങ്ങനെ കുറച്ചി ട്ടുണ്ട്. ഏഴ് ഉൽപന്ന ങ്ങളുടെ നികുതി 28 ശതമാനം ആയിരുന്നത് 18 % ആക്കി കുറച്ചിട്ടുണ്ട്.

വാഹന ങ്ങള്‍, സിമന്റ് എന്നിവ യുടെ നികുതി 28 % ആയി തുടരും. തേർഡ് പാർട്ടി ഇൻഷ്വറൻസിന് 12 % ആയി രി ക്കും ജി. എസ്. ടി.

100 രൂപ യിൽ താഴെ യുള്ള സിനിമാ ടിക്കറ്റിന് 12% ജി. എസ്. ടി. യും 100 രൂപ മുകളി ലുള്ള ടിക്കറ്റിന് 18% ജി. എസ്. ടി. യും അട ക്കേണ്ടി വരും.

നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശത മാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കും എന്ന് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി

December 20th, 2018

logo-gst-india-one-nation-one-tax-one-market-ePathram
മുംബൈ : ചരക്കു – സേവന നികുതി (ജി. എസ്. ടി) യുടെ ഘടന യില്‍ ഇനിയും നിരവധി ഇള വുകൾ ഉണ്ടാവും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശതമാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കുക യാണ് ലക്ഷ്യം.

രാജ്യത്ത് എല്ലായിട ങ്ങളിലും നില വിൽ വന്നു കഴിഞ്ഞ ജി. എസ്. ടി. യെ ഒരു സംരംഭക സൗ ഹൃദ നികുതി യായി മാറ്റുവാ നാണ് ഉദ്ദേശി ക്കുന്നത്.

ഏറ്റവും ഉയർന്ന ജി. എസ്. ടി. നിരക്കായ 28 ശത മാനം നികുതി എന്നത് ഏതാനും ആഡംബര വസ്തു ക്കൾക്കു മാത്രമായി ചുരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി

ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

July 22nd, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

വാഷിംഗ് മെഷീന്‍, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്‌ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക്‌ വില യില്‍ മാറ്റം വരുന്നത്.

കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്‍, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌ മെറ്റിക്‌സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്‍, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.

മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

ജൂലായ് 1 ജി. എസ്. ടി. ദിനം

July 1st, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.

2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on ജൂലായ് 1 ജി. എസ്. ടി. ദിനം

റിയല്‍ എസ്റ്റേറ്റ് മേഖല യെ ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും : അരുണ്‍ ജെയ്റ്റ്‌ലി

October 12th, 2017

arun_epathram
വാഷിംഗ്‌ടൺ : രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല യേയും ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും എന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരി വിന് ഏറ്റവും സാദ്ധ്യത യുള്ള മേഖല യാണ് ഇതെന്ന് തിരി ച്ചറി ഞ്ഞ തിനെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റി നെയും ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വരുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖല യില്‍ 12 ശതമാനം എങ്കിലും ജി. എസ്. ടി. ചുമത്താം. എന്നിട്ടു പോലും ഈ മേഖല ഇപ്പോള്‍ ജി. എസ്. ടി. യില്‍ ഉള്‍പ്പെടുന്നില്ല എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വാഷിംഗ് ടണ്ണിലെ ഹാര്‍വാര്‍ഡ് യൂണി വേഴ്‌സിറ്റി യില്‍ നടന്ന ശില്പ ശാല യില്‍ പങ്കെടു ത്ത് സംസാരി ക്കുക യായിരുന്നു ധനമന്ത്രി.

ഭൂമി ഇടപാടിനെ ജി. എസ്. ടി. ക്ക് കീഴില്‍ കൊണ്ടു വന്നാല്‍ അത് ഭൂമി വാങ്ങുന്ന വര്‍ക്ക് ഏറെ ഗുണം ചെയ്യും എന്നും നവംബര്‍ 9 ന് ഗുവാ ഹാട്ടി യില്‍ നടക്കുന്ന യോഗ ത്തില്‍ വിഷയം ചര്‍ച്ച ചെയ്യും എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on റിയല്‍ എസ്റ്റേറ്റ് മേഖല യെ ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും : അരുണ്‍ ജെയ്റ്റ്‌ലി

Page 1 of 212

« Previous « സോളർ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം
Next Page » സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കു ബുക്കു കളുടെ കാലാവധി നീട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha