ന്യൂഡൽഹി : കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമം വെറുതെയാകുമെന്നും ഇതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച്ച നടത്തുമെന്നും രാജ് നാഥ് സിങ്. കാശ്മീരിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇതിനായി പ്രതിനിധികളെ കാശ്മീരിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചേർന്ന യോഗത്തിലാണ് ആഭ്യന്തരമന്ത്രി തീരുമാനങ്ങൾ അറിയിച്ചത്. എം.പി മാർ എല്ലാവരും ഒറ്റക്കെട്ടോടെ തീരുമാനത്തെ പിന്തുണച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പ്രകടമായിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം