എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

June 26th, 2019

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു. ഇന്ന് പാര്‍ല മെന്റിൽ വച്ച് ബി. ജെ. പി. വര്‍ക്കിംഗ് പ്രസിഡണ്ട് ജെ. പി. നഡ്ഡ യിൽ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി അംഗത്വം സ്വീകരിച്ചു. വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

കോണ്‍ഗ്ര സ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. ബി. ജെ. പി. യില്‍ ചേര്‍ന്ന തോ ടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അബ്ദുള്ള ക്കുട്ടി മാധ്യമ ങ്ങളോടു പറഞ്ഞു. മുസ്ലീങ്ങളും ബി. ജെ. പി. യും തമ്മി ലുള്ള അകലം കുറക്കുവാന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുമായി അബ്ദുള്ള ക്കുട്ടി കൂടി ക്കാഴ്ച നടത്തിയി രുന്നു. ബി. ജെ. പി. യില്‍ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും അബ്ദുള്ളക്കുട്ടി വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നു

കാലുമാറ്റ ക്കാര്‍ക്ക് മുന്നറി യിപ്പു മായി തൃണമൂല്‍ കോണ്‍ഗ്രസ്സ്

June 24th, 2019

mamatha-banarji-epathram
കൊല്‍ക്കത്ത : ബി. ജെ. പി. യില്‍ ചേരുന്ന തൃണ മൂല്‍ കൗണ്‍ സിലര്‍ മാര്‍ അതിന്റെ പ്രത്യാ ഘാതം നേരിടേണ്ടി വരും എന്ന് പാര്‍ട്ടി മുന്നറി യിപ്പ്.

ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ബംഗാളി ലെ അമ്പ തോളം മുനി സിപ്പല്‍ കൗണ്‍ സിലര്‍ മാര്‍ ബി. ജെ. പി. യില്‍ ചേര്‍ന്നിരുന്നു.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ ഇവര്‍ ചെയ്ത കുറ്റ ങ്ങള്‍ കഴുകി ക്കള യാം എന്ന ധാരണ തെറ്റ് ആണെന്നും ആരും രക്ഷ പ്പെടാന്‍ പോകു ന്നില്ല എന്നും കുറ്റം ചെയ്ത വര്‍ക്ക് ബി. ജെ. പി. യുടെ പിന്തുണ ലഭി ച്ചാലും അവര്‍ രക്ഷ പ്പെടാന്‍ പോകുന്നില്ല എന്നും തൃണ മൂല്‍ നേതൃത്വം പ്രസ്താവന യില്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാലുമാറ്റ ക്കാര്‍ക്ക് മുന്നറി യിപ്പു മായി തൃണമൂല്‍ കോണ്‍ഗ്രസ്സ്

ബി. ജെ. പി. യുടെ ലക്ഷ്യം ഗാന്ധി മുക്ത കോണ്‍ഗ്രസ്സ് : മണി ശങ്കര്‍ അയ്യര്‍

June 24th, 2019

mani sankar
ന്യൂഡല്‍ഹി : ഗാന്ധി മുക്ത കോണ്‍ഗ്രസ്സ് എന്നതാണ് ബി. ജെ. പി. യുടെ ലക്ഷ്യം. ഗാന്ധി മുക്ത കോണ്‍ ഗ്രസ്സി ലൂടെ കോണ്‍ ഗ്രസ്സ് മുക്ത ഭാരത മാണ് ബി. ജെ. പി. ലക്ഷ്യം വെക്കു ന്നത്.

രാഹുല്‍ ഗാന്ധി തന്നെ നേതൃ സ്ഥാനത്ത് തുടരണം എന്നാണ് തന്റെ അഭി പ്രായം. അതേ സമയം അദ്ദേഹ ത്തിന്റെ ആഗ്രഹവും മാനി ക്കണം. ഗാന്ധി കുടുംബ ത്തില്‍ നിന്ന് ഒരാള്‍ അല്ല അദ്ധ്യക്ഷന്‍ അല്ലാ എങ്കിലും ഗാന്ധി കുടുംബം പാര്‍ട്ടി യില്‍ സജീവമായി തന്നെ നില്‍ ക്കണം. അതിലൂടെ പാര്‍ട്ടി യിലെ പ്രതി സന്ധികളും ഗൗരവ മായ അഭിപ്രായ വ്യത്യാസ ങ്ങളും പരിഹരിക്കു വാന്‍ കഴിയും എന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

വ്യക്തി യുടെ വിഷയ മല്ല കോണ്‍ഗ്രസ്സ് മുക്ത ഭാരത മാണ് ബി. ജെ. പി. ലക്ഷ്യം വെക്കു ന്നത്. ഗാന്ധി മുക്ത കോണ്‍ഗ്രസ്സി ലൂടെ അതിന് സാധിക്കും എന്ന് അവര്‍ക്ക് അറിയാം. ആ കെണിയില്‍ പാര്‍ട്ടി വീഴരുത് എന്നും അദ്ദേഹം ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: ,

Comments Off on ബി. ജെ. പി. യുടെ ലക്ഷ്യം ഗാന്ധി മുക്ത കോണ്‍ഗ്രസ്സ് : മണി ശങ്കര്‍ അയ്യര്‍

ഓം ബിര്‍ള ലോക് സഭാ സ്പീക്കര്‍

June 20th, 2019

bjp-mp-ombirla-elected-lok-sabha-speaker-ePathram
ന്യൂഡല്‍ഹി : പതിനേഴാം ലോക് സഭ യുടെ സ്പീക്കര്‍ സ്ഥനത്തേക്ക് ഓം ബിര്‍ള യെ എതി രില്ലാതെ തെരഞ്ഞെ ടുത്തു. രാജ സ്ഥാനി ലെ കോട്ട യില്‍ നിന്നുള്ള ലോക് സഭാ അംഗ മാണ് ബി. ജെ. പി. നേതാവായ ഓം ബിര്‍ള.

യുവ മോര്‍ച്ച യുടെ ദേശീയ വൈസ് പ്രസിഡണ്ട് ആയി രുന്ന ഓം ബിര്‍ള വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തി ലൂടെ യാണ് കടന്നു വന്നത്. ലോക് സഭ യിലേക്ക് തെര ഞ്ഞെടുക്ക പ്പെ ടുന്ന തിന് മുമ്പ് മൂന്നു തവണ നിയമ സഭയി ലേക്കും വിജയിച്ചിട്ടുണ്ട്.

ഓം ബിര്‍ളയെ ലോക് സഭാ സ്പീക്കറാ യി ലഭിച്ചതിൽ സഭക്ക് അഭി മാനിക്കാം എന്ന് അദ്ദേഹത്തെ അനു മോദി ക്കുന്ന തായും പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഓം ബിര്‍ള ലോക് സഭാ സ്പീക്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

June 15th, 2019

modi-epathram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷിജീന്‍ പിങുമായി കൂടിക്കാഴ്ച നടത്തും.കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വൈകുന്നേരമാണ് കൂടിക്കാഴ്ച.രണ്ടാമത് പ്രധാനമന്ത്രിയായിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായാണ് കൂടിക്കാഴ്ച.അതേ സമയം പാക് വ്യോമപാത ഉപയോഗിക്കാതെ ഒമാന്‍ വഴിയായിരുന്നുപ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോയത്. ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്താന്‍ തങ്ങളുടെ വ്യോമപാത അടച്ചിരിക്കയാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് വ്യോമപാത തുറന്നുകൊടുക്കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാകിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു. അതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി. എന്നാല്‍ പിന്നീട് ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ പറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

Page 22 of 49« First...10...2021222324...3040...Last »

« Previous Page« Previous « ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ
Next »Next Page » നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha