ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തിയത്.
ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി പോംപിയോ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ഇന്ത്യ – അമേരിക്ക പ്രതിനിധികള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇറാന്‍-അമേരിക്ക ബന്ധം വഷളായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാര്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍