ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷനായി തുടരാൻ താത്പര്യമില്ലെന്ന് വീണ്ടും രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയയിലേക്ക് വീണ്ടും പ്രസിഡന്റ് പദവിയെത്തിയത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് ദിശാബോധം നല്‍കിയെന്ന് പ്രമേയം. രാഹുലിന്റെ രാജി അംഗീകരിച്ചു.
പ്രവർത്തക സമിതിയിലെ പൊതു വികാരം തള്ളിയാണ് രാഹുൽ നിലപാട് ആവർത്തിച്ചത്. ഇതിനെ തുടർന്ന് 5 മേഖലകൾ തിരിച്ച് ചർച്ച നടന്നു. വിശാല ചർച്ചയിൽ നിന്നും സോണിയ ഗാന്ധിയും രാഹുലും വിട്ടുനിന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് ഗാന്ധി കുടുംബത്തിൽ നിന്നും ചർച്ചകളിൽ പങ്കെടുത്തത്.കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍