കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

April 14th, 2024

ksc-eid-vishu-easter-celebrations-2024-ePathram
അബുദാബി : വൈവിധ്യമാർന്ന പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്‍റ ഈദ് – വിഷു – ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ കെ. എസ്. സി. ബാലവേദി, വനിതാ വിഭാഗം, കലാ വിഭാഗം എന്നിവർ അവതരിപ്പിച്ച വേറിട്ട വിവിധ കലാ പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡണ്ട് കെ. ബി. മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ ഷബിൻ പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ ചിത്ര ശ്രീവത്സൻ, ബാലവേദി പ്രസിഡണ്ട് അഥീന ഫാത്തിമ, വളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു ജോൺ പരിപാടിയുടെ അവതാരകയായി.

കേരള സോഷ്യൽ സെന്‍റർ നടത്തിയ യു. എ. ഇ. തല യുവ ജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു. F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

April 3rd, 2024

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെൻ്റ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ലഭിക്കും. 2024 ഏപ്രിൽ 8 തിങ്കളാഴ്ച (റമദാൻ 29) മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ശനിയും ഞായറും യു. എ. ഇ. യിൽ ഔദ്യോഗിക വാരാന്ത്യ അവധി ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾ ഒൻപതു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 15 മുതൽ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഏപ്രിൽ 8 മുതൽ 12 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും അവധി നൽകി വരുന്ന സ്വകാര്യ മേഖലയിലുള്ളവർക്ക് ഫെഡറല്‍ ഗവണ്‍മെൻ്റ് അവധി പോലെ ദീർഘ ദിനങ്ങൾ പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 (ഏപ്രിൽ 8 തിങ്കളാഴ്ച) ചന്ദ്രപ്പിറവി ദൃശ്യമായാൽ ഏപ്രിൽ 9 ചൊവ്വാഴ്ച (ശവ്വാൽ ഒന്ന്) ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ച പെരുന്നാൾ ആയിരിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഈദുൽ ഫിത്വർ അവധി ദിനങ്ങൾ

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

April 2nd, 2024

ima-indian-media-abudhabi-ifthar-2024-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (I M A) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസ്സി തേര്‍ഡ് സെക്രട്ടറി (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ & സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി. ഇ. ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യ അതിഥികൾ ആയിരുന്നു.

എസ്. എഫ്. സി. ഗ്രൂപ്പ് വൈസ് പ്രഡിസണ്ട് (ബിസിനസ്സ് ഡവലപ്പ് മെന്റ് & ഓപ്പറേഷന്‍സ്) ജോര്‍ജ്ജ് ജോസഫ്, കോര്‍പ്പറേറ്റ് എക്‌സലന്‍സ് ഓഫീസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ സംബന്ധിച്ചു. അനീസ് ഷഹൽ, ഒമര്‍ അലി എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി. എസ്. നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്‍ റഹ്‌മാന്‍ (ഇ-പത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

ഇഫ്‌താർ സുഹൃദ് സംഗമം

April 1st, 2024

ramadan-kareem-iftar-dates-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) സംഘടിപ്പിച്ച ഇഫ്‌താർ സുഹൃദ് സംഗമം, സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നോർക്ക ഡയറക്ടറും പ്രവാസി ക്ഷമ നിധി ബോർഡ് മെമ്പറുമായ എൻ. കെ. കുഞ്ഞമ്മദ് ഇഫ്‌താർ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കണം എന്ന് തദവസരത്തിൽ അദ്ദേഹം പറഞ്ഞു.

malabar-pravasi-uae-ifthar-2024-ePathram

യു. എ. ഇ. സ്വദേശികളായ അഹ്‌മദ്‌ അൽ സാബി, ഷഹീൻ അഹ്‌മദ്‌, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ട അതിഥി കൾ ആയിരുന്നു. നബാദ് അൽ ഇമാറാത് വോളണ്ടിയർ ടീം സി. ഇ. ഒ. ഡോ. ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, അക്കാഫ് സോസിയേഷൻ പ്രസിഡണ്ട് പോൾ ടി. ജോസഫ്, ഇബ്രാഹിം എളേറ്റിൽ, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ഇസ്മയിൽ മേലടി, ശറഫുദ്ധീൻ (കുവൈറ്റ് ), ഷീല പോൾ, ഡോ. ബാബു റഫീഖ്, നാസർ ഊരകം, ടി. കെ. യൂനുസ്, സുൾഫിക്കർ, ഖാലിദ് തൊയക്കാവ്‌, നാസർ ബേപ്പൂർ, ഇ. കെ. ദിനേശ്, ഷിജി അന്ന ജോർജ്, അസീസ്‌, സുജിത് എന്നിവർ സംസാരിച്ചു.

മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും ട്രഷറർ മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. മൊയ്‌ദു കുട്ട്യാടി, മുരളി കൃഷ്ണൻ, അഷ്‌റഫ് ടി. പി., ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ, ഇഖ്ബാൽ, മുഹമ്മദ് നൗനൗഫൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , , , , , ,

Comments Off on ഇഫ്‌താർ സുഹൃദ് സംഗമം


« ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha