ഫുജൈറ: യു. എ. ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഫുജൈറ രാജ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിലേക്ക് പ്രത്യേക ക്ഷണ പ്രകാരം മലയാളി വ്യവസായിയും യാബ് ലീഗൽ സർവ്വീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി പങ്കെടുത്തു റമദാൻ ആശംസകൾ നേർന്നു.
ഫുജൈറ കിരീട അവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സ്വദേശി പൗര പ്രമുഖർ, വാണിജ്യ വ്യവസായ സംരംഭകർ അടക്കം നിരവധി പേർ സുഹൂർ വിരുന്നിൽ സംബന്ധിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, fujaira, nri, ramadan, പ്രവാസി, ബഹുമതി, മതം