പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി

March 14th, 2025

kmcc-delighted-eid-hyder-ali-shihab-thangal-ePathram
അബുദാബി : ‘ഡിലൈറ്റഡ് ഈദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ്’ എന്ന പേരിൽ പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കു തുടക്കമായി. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ജില്ലയിൽ നടക്കും.

റിലീഫ് പ്രവർത്തനങ്ങളുടെ ചർച്ചകൾക്കായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഫൈസൽ പി. ജെ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉൽഘാടനം ചെയ്തു. കെ. എം. സി. സി. യുടെ വിവിധ ജില്ലാ ഭാരവാഹി കളായ സുധീർ ഹംസ, അബ്ദുൽ സമദ്, മുഹമ്മദ് അൻസാരി ഇടുക്കി, ഡോക്ടർ ജേക്കബ് ഈപ്പൻ, ഹാരിസ് കരമന എന്നിവർ സന്നിഹിതരായിരുന്നു.

പത്തനം തിട്ട ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ, നദീർ കാസിം, അൻസാദ് അസീസ്, അനൂബ് കവലക്കൽ, ഷാരൂഖ് ഷാജഹാൻ, ആസിഫ് അബ്ദുല്ല, റിയാസ് ഹനീഫ, സബ് ജാൻ ഹുസൈൻ, തൗഫീഖ് സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി അൽത്താഫ് മുഹമ്മദ് സ്വാഗതവും ട്രഷറർ റിയാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി

കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം

March 11th, 2025

ksc-ifthar-2025-ePathram
അബുദാബി : കെ. എസ്‌. സി. സംഘടിപ്പിച്ച ഇഫ്‌താർ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമായി. കെ. എം. സി. സി. വൈസ് പ്രസിഡണ്ട് യു. അബ്‌ദുല്ല ഫാറൂഖി ഇഫ്‌താർ സന്ദേശം നൽകി. കെ. എസ്‌. സി. മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ലത്തീഫ് പള്ളിക്കലിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ എംബസി പ്രതിനിധി പ്രേംചന്ദ്, കഥാകാരന്‍ ടി. ഡി. രാമകൃഷ്ണന്‍, അബുദാബി കമ്യൂണിറ്റി പോലീസ് മേധാവി ആയിഷ ഷെഹ്ഹി എന്നിവർ മുഖ്യ അതിഥികളായിരുന്നു.

വിവിധ സംഘടനാ സാരഥികൾ, വ്യാപാര-വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രമുഖർ, കെ. എസ്‌. സി. അംഗങ്ങൾ കുടുംബാംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

- pma

വായിക്കുക: ,

Comments Off on കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം

ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

March 5th, 2025

ramadan-kareem-iftar-dates-ePathram
അബുദാബി : പൊന്നാനി നിവാസികളുടെ പ്രവാസി കൂട്ടായ്മ പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച്, പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.

സന ഫഹ്മിദ, യുംന അനൂഷ്, മിൻഹ മൻസൂർ, ഷിരിൻ, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കർ എന്നിവരെ യാണ് ആദരിച്ചത്.  ദീർഘകാലം സേവനം അനുഷ്ഠിച്ച സുബൈദ ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് ഷാജി, സെക്രട്ടറി റഈസ്, ട്രഷറർ അഫ്സൽ, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുൽ മജീദ്, താഹ മാഷ്, അക്ബർ പാലക്കൽ, മൻസൂർ, ഷക്കീബ്, അനൂഷ്, നൂർഷാ, അമീർ, മുഹ്സിൻ, തമീം തുടങ്ങിയവർ നേതൃത്വം നല്കി. വനിതാ വിഭാഗം അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങളും ഇഫ്താർ സംഗമത്തെ കൂടുതൽ രുചികരമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി

March 1st, 2025

ponnani-kmcc-ramadan-hadhiyya-challenge-ePathram

അബുദാബി : റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. കമ്മിറ്റി ഒരുക്കിയ ‘ഈത്തപ്പഴ ചലഞ്ച്  2025’ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. ട്രഷറർ മുസ്തഫ ഉള്ളാടശേരി, സെക്രട്ടറി ശിഹാബ് കൂരിയാട് എന്നിവർ സംബന്ധിച്ചു.

kmcc-ramadan-dates-challenge-2025-ePathram

കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ വിതരണം ചെയ്തു. കെ. എം. സി. സി. യുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകർക്ക് സംഘാടകർ നന്ദി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി

കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

April 14th, 2024

ksc-eid-vishu-easter-celebrations-2024-ePathram
അബുദാബി : വൈവിധ്യമാർന്ന പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്‍റ ഈദ് – വിഷു – ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ കെ. എസ്. സി. ബാലവേദി, വനിതാ വിഭാഗം, കലാ വിഭാഗം എന്നിവർ അവതരിപ്പിച്ച വേറിട്ട വിവിധ കലാ പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡണ്ട് കെ. ബി. മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ ഷബിൻ പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ ചിത്ര ശ്രീവത്സൻ, ബാലവേദി പ്രസിഡണ്ട് അഥീന ഫാത്തിമ, വളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു ജോൺ പരിപാടിയുടെ അവതാരകയായി.

കേരള സോഷ്യൽ സെന്‍റർ നടത്തിയ യു. എ. ഇ. തല യുവ ജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു. F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

Page 2 of 3123

« Previous Page« Previous « യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
Next »Next Page » വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha