അബുദാബി : കെ. എസ്. സി. സംഘടിപ്പിച്ച ഇഫ്‌താർ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമായി. കെ. എം. സി. സി. വൈസ് പ്രസിഡണ്ട് യു. അബ്‌ദുല്ല ഫാറൂഖി ഇഫ്‌താർ സന്ദേശം നൽകി. കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ലത്തീഫ് പള്ളിക്കലിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ എംബസി പ്രതിനിധി പ്രേംചന്ദ്, കഥാകാരന്‍ ടി. ഡി. രാമകൃഷ്ണന്‍, അബുദാബി കമ്യൂണിറ്റി പോലീസ് മേധാവി ആയിഷ ഷെഹ്ഹി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
വിവിധ സംഘടനാ സാരഥികൾ, വ്യാപാര-വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രമുഖർ, കെ. എസ്. സി. അംഗങ്ങൾ കുടുംബാംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ramadan, കേരള സോഷ്യല്‍ സെന്റര്‍