ദുബായ് : മലബാർ പ്രവാസി ( യു. എ. ഇ.) ദുബായ് കറാമ മൻഖൂൾ പാർക്കി ൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സൗഹൃദ സ്നേഹ സംഗമമായി. പ്രസിഡണ്ട് അഡ്വ. അസീസ് തോലേരി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മോഹൻ എസ്. വെങ്കിട്ട് ഉത്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്ത കൻ നാസർ ബേപ്പൂർ റമദാൻ സന്ദേശം നൽകി. മൊയ്‌തു കുട്ട്യാടി, ഇ. കെ. ദിനേശൻ, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് സക്കറിയ പോൾ, ഷൈജ, സമീറ, ആബിദ, റെജി, അഡ്വ.ദേവദാസ്, ഇഖ്ബാൽ ചെക്യാട്, സുനിൽ പാറേമ്മൽ, ബഷീർ മേപ്പയൂർ സംസാരിച്ചു. സെക്രട്ടറി ശങ്കർ സ്വാഗതവും ട്രഷറർ ചന്ദ്രൻ പി. എം. നന്ദിയും പറഞ്ഞു.
മലബാറിലെ ആറ് ജില്ലകളിലെ പ്രവാസികളെ ഏകോപിപ്പിച്ചു ഒന്നര പതിറ്റാണ്ടോളമായി പ്രവർത്തി ക്കുന്ന യു. എ. ഇ. യിലെ പ്രമുഖ സൗഹൃദ കൂട്ടായ്മയാണ് മലബാർ പ്രവാസി (യു. എ. ഇ.). മലബാർ മേഖലയിലെ കലാ, സാംസ്കാരിക, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ സ്ത്രീകളും കുട്ടി കളും അടക്കം നൂറിൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malabar-pravasi, ramadan, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി