അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ എക്സ് ചേഞ്ച് മാനേജിംഗ് ഡയറക്ടർ അദീബ് അഹ്‌മദ്, ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, മറ്റു ഭാരവാഹികളായ ഇസ്ഹാഖ് നദ്‌വി കോട്ടയം, ഹുസൈൻ സി. കെ., സുനീർ ബാബു, മൊയ്‌ദീൻ കുട്ടി കയ്യം, അഷ്‌റഫ് പൊന്നാനി തുടങ്ങിയവർ സന്നിഹിതരായി.
മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരങ്ങൾ മാർച്ച് 14, 15, 16 തീയ്യതി കളിൽ സെന്റർ അങ്കണത്തിൽ നടക്കും.
വിവരങ്ങള്‍ക്ക് : 02 642 4488, 050 8138707, 055 824 3574.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, islamic-center-, പ്രവാസി, മതം, യു.എ.ഇ., സംഘടന