ദുബായ് : അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ ഇന്ത്യന്‍ പ്രതി നിധി യായി പങ്കെടുക്കുന്ന മലയാളി യായ മുഹമ്മദ് ഹസം ഹംസ യുടെ മത്സരം ജൂണ്‍ 30 ചൊവ്വാഴ്ച നടക്കും. രാത്രി10.30 ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന മത്സര ത്തിന് വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള വിധി കര്‍ത്താക്കള്‍ നേതൃത്വം നല്‍കും.
ദുബായ് ഗവണ്‍മെന്‍റിന് കീഴിലുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ 19 ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തിലാ ണ് കണ്ണൂര്‍ താണ സ്വദേശിയായ മുഹമ്മദ് ഹസം ഹംസ മാറ്റുരക്കുന്നത്. എണ്‍പതില്‍ പ്പരം രാജ്യ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥി കള്‍ പങ്കെടു ക്കുന്ന മത്സര ത്തിന്റെ അവസാന റൗണ്ട് ആരംഭിച്ചത് ജൂണ്‍ 26 ന് ആയിരുന്നു.
ദുബായ് സുന്നി സെന്റര്‍ മദ്രസ യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യായ മുഹമ്മദ് ഹസം ഹംസ ഇപ്പോള്‍ അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണി വേഴ്‌സിറ്റി യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി യാണ്. ദുബായിലും ഇതര എമിറേറ്റു കളിലും നിരവധി ഖുര്‍ആന്‍ മത്സര ങ്ങളില്‍ പങ്കെടുത്തു കൊണ്ട് ശ്രദ്ധേയ മായ പ്രകടനം കാഴ്ച വെച്ച ഹസം, കണ്ണൂർ താണ യിലെ ഹംസ – സുബൈദ ദമ്പതി മാരുടെ രണ്ടാമത്തെ മകനാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, മതം, യു.എ.ഇ., സംഘടന