ദുബായ് : കേരള ത്തില്‍ ലഭ്യമായ തൊഴില്‍ സാദ്ധ്യത കൾ പ്രവാസി കള്‍ ഫല പ്രദമായി ഉപയോഗ പ്പെടുത്തണം എന്ന് പി. എസ്. സി. അംഗം ടി. ടി. ഇസ്മായില്‍ അഭിപ്രായ പ്പെട്ടു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഐ സ്മാര്‍ട്ട് വിംഗ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ മുഖാമുഖം പരിപാടി യില്‍ സംസാരി ക്കുക യായി രുന്നു അദ്ദേഹം.
സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖല കളിൽ വളരെ യധികം അവസര ങ്ങള്‍ കേരള ത്തില്‍ ഉണ്ട്. ജീവിത കാലം മുഴുവന്‍ പ്രവാസി യായി കഴിയുന്ന തിനു പകരം നാട്ടില്‍ കുടുംബവും ഒന്നിച്ചു കഴിയാനുള്ള സാഹചര്യ ത്തിന് പരിശ്രമിക്കണം. ബിരുദ സര്‍ട്ടി ഫിക്കറ്റു മായി കടല്‍ കടക്കുന്നതിനു മുന്‍പ് നാട്ടിലെ തൊഴിൽ അവസരം കണ്ടെത്തി അതിനു വേണ്ടി മത്സരി ക്കാനുള്ള പ്രാപ്തി കൈ വരിക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ദുബായ് കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ അദ്ധ്യ ക്ഷത വഹിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍ ‘ഗാന്ധി സ്മൃതി’ എന്ന വിഷയം അവതരിപ്പിച്ചു.
അഡ്വ. ബക്കര്‍ അലി, എന്‍. ആര്‍. മായിന്‍, വെങ്കിട്ട് മോഹന്‍, എന്‍. ആര്‍. രാമചന്ദ്രന്‍, ബാബു പീതാംബരന്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന്‍ തലശ്ശേരി എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, കെ.എം.സി.സി., കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, യു.എ.ഇ., സംഘടന