അബുദാബി : ഐ. എസ്. സി. അപെക്സ് ബാഡ് മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി രണ്ടു മുതൽ ആരംഭിക്കും. യു. എ. ഇ. യിൽ താമ സിക്കുന്ന വര് ക്കായി യു. എ. ഇ. സീരീസ്, ലോക ത്തിന്റെ ഏതു ഭാഗത്ത് ഉള്ള വർക്കും പങ്കെടുക്കു വാനായി എലൈറ്റ് സീരീസ് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളാ യിട്ടാണ് മല്‍സര ങ്ങള് നടക്കുക.
ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഡെൻമാർക്ക്, ബഹ്റൈൻ എന്നീ രാജ്യ ങ്ങളിൽ നിന്നുള്ള ദേശീയ താരങ്ങൾ ഉൾപ്പെടെ യുള്ളവരും മല്‍സരിക്കും.
പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വർക്ക് ജനുവരി 28 വരെ പേരു റജിസ്റ്റർ ചെയ്യാം.
രണ്ടാഴ്ച ക്കാലം നീണ്ടു നില്ക്കുന്ന മല്‍സര ങ്ങള് ഫെബ്രുവരി18 ന് അവസാനിക്കും എന്നും വിജയി കള്‍ക്ക് 70,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡു കളും സമ്മാ നിക്കും എന്നും സംഘാട കര് അറിയിച്ചു.