അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരിപാടി സംഘടി പ്പിച്ചത്.
മാറി വരുന്ന ജീവിത സാഹചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതിരോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവത രിപ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.
കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.