അബുദാബി : കെ. എം. സി. സി. സംഘടി പ്പിച്ച രണ്ടാ മത് കേരള ഗൾഫ് സോക്കറിൽ ഇന്ത്യ യുടെ മുന്‍ ക്യാപ്റ്റന്‍ ജോപോൾ അഞ്ചേരി നേതൃത്വം നല്‍കിയ മലപ്പുറം സുൽത്താൻസ് കിരീടം സ്വന്ത മാക്കി.
അബുദാബി സായിദ് സ്പോർട്സ് സിറ്റി യിൽ നടന്ന ഫൈനൽ പോരാ ട്ടത്തിൽ സന്തോഷ് ട്രോഫി മുൻ നായകൻ ആസിഫ് സഹീർ നയിച്ച തൃശൂർ വാരി യേഴ്സിനെ ഒന്നി നെതിരെ മൂന്ന് ഗോളു കൾക്കാണ് മലപ്പുറം സുൽ ത്താൻസ് ടീം പരാജയ പ്പെടു ത്തിയത്.
ഐ. എം. വിജയൻ കോഴിക്കോട് ചലഞ്ചേഴ്‌സ് ടീമിനെയും, യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിനെയും മുഹ മ്മദ് റാഫി കാസർ കോട് സ്‌ട്രൈ ക്കേ ഴ്‌സ് ടീമിനെയും നയിച്ചു. ടൂർണ്ണ മെന്റി ലെ മികച്ച കളി ക്കാരനും ടോപ് സ്‌കോ ററു മായി ഹസനെയും മലപ്പുറം സുൽത്താൻ ടീമിലെ ഹസ്സനും മികച്ച ഗോൾ കീപ്പറായി ആശിഫിനെയും തെര ഞ്ഞെ ടുത്തു. മികച്ച സ്വഭാവ ടീമായി കോഴിക്കോട് ചലഞ്ചേഴ്‌സും തെരഞ്ഞെടുക്കപ്പെട്ടു.
കെ. എം. സി. സി. നേതാക്ക ളായ യു. അബ്‌ദുല്ല ഫാറൂഖി, എം. പി. എം. റഷീദ് എന്നിവർ വിജയി കൾക്ക് ട്രോഫി കൾ സമ്മാനിച്ചു. നസീർ മാട്ടൂൽ, ഷുക്കൂറലി കല്ലുങ്ങൽ, സി. സമീർ എന്നിവരുടെ നേതൃത്വ ത്തിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കമാൽ വര ദൂർ ഉദ്ഘാടന പ്രഖ്യാപനം നടത്തി.