അബുദാബി : കല അബു ദാബി യും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവി യും സംയുക്തമായി സംഘടിപ്പിച്ച യു. എ. ഇ. തല കബഡി ടൂര്‍ണ്ണ മെന്റില്‍ ന്യൂ മാര്‍ക്ക് മാംഗ്ലൂര്‍ ചാമ്പ്യന്മാരായി. അബു ദാബി മലയാളി സമാജ ത്തില്‍ നടന്ന മത്സര ത്തില്‍ പത്ത് ടീമുകള്‍ പങ്കെടുത്തു.
എം. ഇ. എസ്. പൊന്നാനിയെ പരാജയ പ്പെടു ത്തിയാണ് ന്യൂമാര്‍ക്ക് മാംഗ്ലൂര്‍ കിരീടം ചൂടിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കല്ലൂരാവി മൂന്നാംസ്ഥാനം നേടി. മികച്ച റൈഡർ : അബ്ദു റഹ്മാന്‍ പൊന്നാനി, മികച്ച കാച്ചർ : അഷ്‌റഫ് കല്ലൂരാവി, ബെസ്റ്റ് ആള്‍ റൗണ്ടർ : സുഹൈൽ.
സമാപന ചടങ്ങില്‍ വെച്ച മലയാളി സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാർ, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ ട്രോഫി കള്‍ സമ്മാനിച്ചു.
ന്യൂമാര്‍ക്ക് ക്യാപ്റ്റന്‍ യാക്കൂബ്, പൊന്നാനി എം. ഇ. എസ്. ക്യാപ്റ്റൻ ഫഹീം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാപ്റ്റന്‍ അഷ്‌റഫ് കല്ലൂ രാവി എന്നിവര്‍ ടീമു കള്‍ക്ക് വേണ്ടി ട്രോഫികൾ ഏറ്റു വാങ്ങി.