ന്യൂഡല്‍ഹി: ഡോളറും ($), യൂറോയും (€) പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ (र) എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ് പുതിയ ചിഹ്നം ഉണ്ടാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സര ത്തില്‍ നിന്ന് തെര ഞ്ഞെ ടുത്ത അഞ്ചു മാതൃക കളില്‍ നിന്നും, തമിഴ് നാട് സ്വദേശി യും മുംബൈ ഐ. ഐ. ടി. വിദ്യാര്‍ത്ഥി യു മായ ഡി. ഉദയ കുമാര്‍ രൂപ കല്‍പന ചെയ്‌ത ചിഹ്ന മാണ് കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ചത്. അട യാള ത്തിന്‍റെ മുകളിലെ രണ്ട് വര കള്‍ ദേശീയ പതാക യിലെ നിറ ങ്ങളെ പ്രതി നിധീ കരിക്കും.
ഇനി അച്ചടിക്കുന്ന നോട്ടുകളില്‍ പുതിയ ചിഹ്നം ഉണ്ടാകും. അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, ജാപ്പനീസ് യെന്‍ എന്നിവയ്‌ക്ക് സ്വന്തമായി ചിഹ്ന മുണ്ട്. ഇപ്പോള്‍ Rs, Re, INR എന്നീ ചിഹ്ന ങ്ങളാണ് ഇന്ത്യന്‍ രൂപ യ്‌ക്ക് ഉപ യോഗി ക്കുന്നത്.
അയല്‍ രാജ്യ ങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക യും കൂടാതെ ഇന്തോ നേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലെ കറന്‍സി യും രൂപ ( Re ) എന്ന് അറിയപ്പെട്ടു വരുന്നു. ഇതും പുതിയ ചിഹ്നം വേണമെന്ന തീരു മാന ത്തിനു കാരണമായി.
ഈ ചിഹ്നം യൂണികോഡ് സ്റ്റാന്‍ഡേര്‍ഡ് ആയി അംഗീ കരി ച്ചാല്‍ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനി കളുടെ സംയുക്‌ത സംഘടന യായ നാസ്‌കോം, തങ്ങളുടെ ഓപ്പ റേറ്റീവ് സോഫ്റ്റ് വെയറി ന്‍റെ ഭാഗ മാക്കും.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ് അംഗീ കരി ച്ചാല്‍ പുതിയ ചിഹ്നം ഉള്‍ പ്പെടുത്തി കീ ബോര്‍ഡു കള്‍ നിര്‍ മ്മിക്കും. കഴിഞ്ഞ ബജറ്റ് സമ്മേളന ത്തില്‍ ഇന്ത്യന്‍ രൂപയ്‌ക്ക് ചിഹ്നം കണ്ടെത്തും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചിരുന്നു.
രൂപയുടെ പുതിയ ചിഹ്നം രൂപ കല്‍പന ചെയ്ത ഉദയ കുമാറിന് സമ്മാനമായി 2.5 ലക്ഷം രൂപ ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, തമിഴ്‌നാട്, നിയമം, ബംഗാള്‍, വ്യവസായം, സാങ്കേതികം, സാമ്പത്തികം
ഈ രുപയുടെ അടയാളം നിലവില്‍ ഉളള നൊട്ടില്‍ കുഡി സില്‍ വക്കുന്നതു നല്ലതു ആണു.