ഡെറാഡൂണ്‍ : എല്ലാ ഗോസ്സിപ്പു കള്‍ക്കും വിട നല്കി ക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി. ബാല്യ കാല സഖി സാക്ഷി സിംഗ് റാവത്തിനെ യാണ് ഡെറാഡൂണിലെ ഫാം ഹൗസില്‍ നടന്ന ചട ങ്ങില്‍ ഞായറാഴ്ച രാത്രി ധോണി മിന്നു കെട്ടിയത്.
ഔറംഗബാദില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് 23 വയസുകാരിയായ സാക്ഷി. ഇത്ര കാല വും രഹസ്യ മായിരുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. പല ബോളി വുഡ് താരങ്ങളുടെ പേരും മുമ്പ് ധോണി യുമായി ബന്ധപ്പെട്ട് കേട്ടിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ഇരുവരും അടുത്ത സുഹൃത്തു ക്കളാണ്. റാഞ്ചി ശാമിലി യിലെ ഡി. എം. വി. യില്‍ ആയിരുന്നു ഇരുവരും പഠിച്ചത്. ധോണി യുടെ അച്ഛന് പാന്‍ സിംഗും സാക്ഷി യുടെ അച്ഛന് റാവത്തും ഉറ്റ ചങ്ങാതി മാരാണ്.
ഇരുവരും റാഞ്ചി യിലെ മെക്കോണ്‍ ഇന്ത്യാ ലിമിറ്റഡില്‍ ജീവന ക്കാരാ യിരുന്നു. ഒരുമിച്ചു ജോലി ചെയ്തി രുന്ന ഇരു വരു ടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദ ത്തിലു മായി രുന്നു.
ധോണിയുടെ അടുത്ത സുഹൃത്തു ക്കള്‍ക്ക് പുറമെ ഇന്ത്യന്‍ ടീം അംഗ ങ്ങളായ ഹര്‍ഭജന്‍സിങ്ങും ആഷിഷ് നെഹ്റയും എത്തി യിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍, ബോളിവുഡ് താരം ജോണ്‍ അബ്രഹാം എന്നിവരും ചടങ്ങി നെത്തിയ പ്രമുഖരില്‍ ഉള്‍പ്പെടും. ഇനി ജൂലായ് ഏഴിന് മുംബൈ യില്‍ പ്രത്യേക വിവാഹ വിരുന്നു നടത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്