ബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ മേധാവിയായ ആദ്ധ്യാത്മിക ഗുരു രവിശങ്കറിന്റെ പ്രാണഭീതിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ, പോള്‍ ഫെര്‍ണാണ്ടസ് എന്ന ഒരാളുടെ ഏതാണ്ട് 15 ഹെക്ടര്‍ സ്ഥലം ആശ്രമം കൈയ്യേറി എന്നാണു പുതിയ വെളിപ്പെടുത്തല്‍.
ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ തൊട്ടടുത്തുള്ള ഈ സ്ഥലം അതിന്റെ ഉടമയായ കര്‍ഷകന്റെ പക്കല്‍ നിന്നും 12 വര്ഷം മുന്‍പ് താന്‍ വാങ്ങിയതാണെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. കര്‍ഷകന്‍ ഈ സ്ഥലം ഏതോ സഹകരണ സംഘത്തിന് ജാമ്യമായി വെച്ചിരുന്നുവെന്നും ഇവരുടെ പക്കല്‍ നിന്നും ഈ സ്ഥലം പിന്നീട് ആശ്രമം സ്വന്തമാക്കുകയുമായിരുന്നു.
ഈ സ്ഥലത്തില്‍ താന്‍ ഒരു കോടിയോളം രൂപ ചിലവിട്ടു. ഈ കാര്യങ്ങള്‍ ആശ്രമം അധികാരികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് സ്ഥലം തിരികെ നല്‍കുവാനോ തനിക്ക് നഷ്ടമായ തുകയ്ക്ക് പരിഹാരം കാണാനോ ആശ്രമം തയ്യാറാവാത്തതിനെ തുടര്‍ന്ന് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായ ശ്രീധര്‍ എന്നയാളെ മദ്ധ്യസ്ഥതയ്ക്കായി സമീപിച്ചു.
ശ്രീധര്‍ രവിശങ്കറെ നേരിട്ട് കണ്ടു ഈ കാര്യങ്ങള്‍ സംസാരിക്കുകയും, ഭൂമി തര്‍ക്കത്തില്‍ ഒരു പരിഹാരം കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് രവിശങ്കര്‍ ചെയ്തത് എന്ന് ശ്രീധര്‍ പറയുന്നു. 42 കോടി രൂപ ആവശ്യപ്പെട്ടു ആരോ ഭീഷണി പ്പെടുത്തുന്നതായാണ് പരാതി. തന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും, തന്റെ ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.
ഭൂമി തര്‍ക്കം പരിഹരിക്കാതെ പ്രശ്നം പോലീസിനെ ഉപയോഗിച്ച് ഒതുക്കാനാണ് ആശ്രമത്തിന്റെ ശ്രമം എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആത്മീയ ഗുരുവിന്റെ പ്രാണ ഭീതിയുടെ രഹസ്യം യഥാര്‍ത്ഥത്തില്‍ ഭൂമി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു എന്നും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്
വെറും സിവില്‍ കേസ് മാത്രം.വെരുതെ ഊഹാപോഹങള്‍ കാണിക്കുന്നത് ആര്‍ക്കു വേണ്ടി
മദനിയേപ്പോലു ള്ള രാജ്യദ്രോഹമൊന്നും ഗുരുജി മനസാ വാചാ കര്‍മണാ ചെയ്യില്ല ഐ പത്രമേ
ഞാന്‍ ആരുടേയും വക്താവല്ല