ന്യൂഡല്‍ഹി : മാവോയിസ്റ്റുകളെ വധിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ മൃതദേഹങ്ങള്‍, വേട്ടയാടിയ മൃഗങ്ങളുടെ മൃത ശരീരം കൊണ്ടു പോവുന്നത് പോലെ മുളയില്‍ കൈയും കാലും കെട്ടി തൂക്കി കൊണ്ട് പോയത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നോട്ടീസയച്ചു.
ഹിന്ദു ദിനപത്രത്തില്‍ അടക്കം പല പ്രമുഖ മാധ്യമങ്ങളിലും ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ പെരുമാറിയതിന് അന്ന് തന്നെ ആഭ്യന്തര മന്ത്രാലയം സി. ആര്‍. പി. എഫിനെയും ലോക്കല്‍ പോലീസിനെയുമെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഈ ചിത്രങ്ങള്‍ സത്യമാണെങ്കില്‍ അത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്നാണു കമ്മീഷന്റെ അഭിപ്രായം.
ജൂണ്‍ 16നാണ് സംഭവത്തിനാസ്പദമായ ആക്രമണം നടന്നത്. അന്ന് പശ്ചിമ മിഡ്നാപ്പൂരില്‍ നടന്ന ശക്തമായ പോലീസ് ആക്രമണത്തില്‍ മൂന്നു സ്ത്രീകളടക്കം 12 മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇവരുടെ ജഡങ്ങളാണ് പോലീസ് മൃഗങ്ങളെ കൊണ്ട് പോവുന്നത് പോലെ മുളയില്‍ കയ്യും കാലും കെട്ടിയിട്ടു തൂക്കിക്കൊണ്ടു പോയത്.
- ജെ.എസ്.
എന്റ പ്രിയ പത്രം ഈ പത്രം.വരുന്ന തലമുര്‍റ്ക്കു മാത്ര്ക+…..