മുംബൈ : ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫെമ (Foreign Exchange Management Act, 1999) പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണം എന്നും ആര്‍. ബി. ഐ. അധികൃതര്‍ വ്യക്തമാക്കി.
രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറന്‍സി കളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, കുറ്റകൃത്യം, തട്ടിപ്പ്, സാങ്കേതികം, സാമ്പത്തികം