ന്യൂ ഡൽഹി : ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹര്‍ഭജന്‍ – ശ്രീശാന്ത് കരണത്തടി വീണ്ടും വിവാദത്തിൽ. ആ സംഭവം യാദൃശ്ചികമല്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത് ഹര്‍ഭജന്‍ സിംഗ് ചെയ്തതാണെന്നും ശ്രീശാന്ത്. ഹര്‍ഭജന്‍ പിന്നില്‍ നിന്നു കുത്തുന്ന ആളാണ്. സത്യം ലോകം അറിയണം. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. ട്വിറ്ററില്‍ ശ്രീശാന്തിന്റെ ഇത്തരം ട്വീറ്റുകളാണ് ഇപ്പോൾ വീണ്ടും വിവാദമായത്. 2008ലാണ് സംഭവം ഉണ്ടായത്. അന്ന് ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ അന്നത്തെ സംഭവത്തിന്റെ വീഡിയോയുടെ ഏക പകർപ്പ് തന്റെ കൈവശം ഉണ്ടെന്നും അത് പുറത്തു വിടണമോ വേണ്ടയോ എന്ന കാര്യം ആലോചിക്കുകയാണ് എന്നും ഐ. പി. എൽ. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററിലൂടെ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്, വിവാദം