ന്യൂഡെല്‍ഹി: 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക്,ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് പഠന
റിപ്പോര്‍ട്ട്. 543 ലോക്‍സഭാമണ്ഡലങ്ങളില്‍ 160 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായക
പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്രകാരം സംഭവിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ്
മുന്‍പന്തിയില്‍. അവിടെ 21 സീറ്റുകളും ഗുജറാത്തില്‍ 17 സീറ്റുകളും ഉത്തര്‍പ്രദേശില്‍ 14 ഉം തമിഴ്‌നാട് കര്‍ണ്ണാടക എന്നിവടങ്ങളില്‍ 12 സീറ്റുകള്‍ വീതവുമാണ്
പഠനപ്രകാരം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ വരുന്നതായി കണക്കാക്കുന്നത്. 67 സീറ്റുകളിലെ വിജയിയെ നിശ്ചയിക്കുന്നതില്‍ സോഷ്യല്‍
മീഡിയയുടെ പങ്ക് ഭാഗികമായിരിക്കുമെന്നും 256 സീറ്റുകളില്‍ സ്വാധീനം ഒട്ടും ഉണ്ടാകില്ലെന്നും പഠനം വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയാകളില്‍ അഴിമതിയെ കുറിച്ചും രാഷ്ടീയ നേതൃത്വത്തിന്റെ വീഴ്ചകളെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ വിവിധ ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതിന്റെ സ്വാധീനവും പ്രതിഫലനവും ഉണ്ടാകും എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. അഴിമതിയ്ക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരത്തിനു ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ നല്‍കിയ പിന്തുണയും ദില്ലിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധവും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ വ്യക്തമാക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്റര്‍നെറ്റ്