ന്യൂദല്‍ഹി: വിവാദമായ ടുജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, പ്രമുഖ അഭിഭാഷകനും ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷന്‍ തുടങ്ങിവരാണ് ഹരജി നല്‍കിയത്. വിധി ചിദംബരത്തിന് എതിരായാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ചിദംബരത്തിന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ടിരുന്നു. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ.രാജ നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന ഹരജിയിലും സുപ്രീംകോടതി വിധി പറയും. എ.കെ. ഗാംഗുലി, ജി.കെ സംഗ്വി എന്നിരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്റര്‍നെറ്റ്