ന്യൂയോർക്ക് : നാസ യുടെ ചൊവ്വാ പര്യവേക്ഷണ പേടകം ‘ഇന്‍സൈറ്റ്’ ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1. 30 ന് ചൊവ്വയില്‍ ഇറങ്ങി.
ചൊവ്വാ ഗ്രഹ ത്തിന്റെ രഹസ്യ ങ്ങള്‍ കണ്ടെ ത്തുന്ന തിനു വേണ്ടി മേയ് 5 ന് കലി ഫോർണിയ യിലെ യുണൈ റ്റഡ് ലോഞ്ച് അല യൻ സിന്റെ അറ്റ്‌ലസ് 5 റോക്കറ്റി ലാണ് ‘ഇന്‍സൈറ്റ്’ വിക്ഷേപിച്ചത്.
ബഹിരാ കാശ ത്തിലൂടെ 5. 48 കോടി കിലോ മീറ്റര്‍ സഞ്ചരിച്ച ശേഷ മാണ് 360 കിലോഗ്രാം ഭാരമുള്ള ‘ഇന്‍ സൈറ്റ്’ ചൊവ്വ യില്‍ ലാന്റ് ചെയ്തത്.
ചൊവ്വാ ഗ്രഹ ത്തിന്റെ ആന്തരിക ഘടനയെ ക്കുറിച്ചുള്ള വിവര ങ്ങൾ കണ്ടെത്തുക യാണ് ഇതിന്റെ ലക്ഷ്യം. ഭൂമി യില്‍ ഭൂകമ്പ ങ്ങള്‍ ഉണ്ടാ കുന്നതു പോലെ ചൊവ്വ യില്‍ കുലുക്ക ങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ അവയെപ്പറ്റി പഠി ക്കുവാന്‍ ഇന്‍സൈറ്റ് വഴി സാധിക്കും.