മോസ്കോ : റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്‌നിക്-V സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ല എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കി.
വാക്സിന്റെ രണ്ടു ഡോസുകളില്‍ ആദ്യ ഡോസ് സ്വീകരി ക്കുന്നതിന് രണ്ടാഴ്ച മുമ്പ് എങ്കിലും മദ്യപാനം നിര്‍ത്തി വെക്കണം എന്നാണ് ആരോഗ്യ നീരീക്ഷക അന്നാ പോപോവ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
വാക്സിൻ കുത്തി വെച്ചു കഴിഞ്ഞാല്‍ അത് ശരീരത്തിൽ പ്രവര്‍ത്തന സജ്ജം ആവുന്നതു വരെ ജനങ്ങള്‍ സുരക്ഷി തത്വം കാത്തു സൂക്ഷിക്കണം. ഇതിനായി മാർഗ്ഗ നിർദ്ദേശ ങ്ങളും സുരക്ഷാ മുൻകരുതലുകളും പ്രഖ്യാപിച്ചു കൊണ്ട് റഷ്യൻ ഉപപ്രധാനമന്ത്രി രംഗത്തു വന്നു.
തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, ഫേയ്സ് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും മദ്യവും രോഗ പ്രതിരോധ മരുന്നു കളും ഒഴിവാക്കുക യും വേണം എന്നും സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.
മദ്യവര്‍ജ്ജനം 42 ദിവസം തുടരണം. ശരീര ത്തിലെ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം, കൊവിഡിന്ന് എതിരെ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കു വാനുള്ള കഴിവിനെ കുറക്കും. ആരോഗ്യം നില നിര്‍ത്തുവാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കു ന്നതിനും വേണ്ടി മദ്യപാനം ഒഴിവാക്കുക എന്നും ഓര്‍മ്മിപ്പിച്ചു.
റഷ്യൻ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.