കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

July 13th, 2020

covid vaccine_epathram

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.”- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.

ജൂൺ 18നാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 18 വളണ്ടിയർമാരിലും ജൂൺ 23നു നടന്ന രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരിലും വാക്സിൻ പരീക്ഷിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും

June 8th, 2020

mall kaerala_epathram

ഇളവുകള്‍ ലഭ്യമായതോടെ സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും. കര്‍ശന ഉപാധികളോടെയാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭക്ഷണശാലകളിൽ ഇനി മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

രണ്ട് മാസത്തിലധികം നീണ്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവു എന്നാണ് നിര്‍ദേശം. ജീവനക്കക്കാര്‍ക്കും, ഇപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ ഉപയോഗം, സാമുഹ്യ അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. മാളുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം, മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും തുറക്കില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ലുലുമാള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിശദീകരണം നടത്തിയത്. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചെങ്കിലും ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ ഹോട്ട് സ്പോട്ടുകൾ.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

« ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു
കൊറോണ വൈറസ് ഭൂമുഖത്ത് നില നില്‍ക്കും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha