ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

October 27th, 2022

british-prime-minister-rishi-sunak-ePathram
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.

കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.

ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.

- pma

വായിക്കുക: , , , ,

Comments Off on ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്

October 12th, 2022

british-king-charles-third-ePathram
ലണ്ടൻ : ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം 2023 മേയ് ആറിന് നടക്കും എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്‍റർബറി ആർച്ച് ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബി യുടെ മുഖ്യ കാർമ്മികത്വത്തില്‍ ചടങ്ങുകൾ നടക്കും. പരമാധികാരത്തിന്‍റെ അടയാളം ഇംപീരിയൽ ക്രൗൺ രാജാവിനെ അണിയിക്കും.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ഒന്നാം കിരീട അവകാശിയായ മൂത്ത മകൻ ചാൾസ് രാജാവായി ചുമതല ഏറ്റത്. ചാൾസിന്‍റെ ഭാര്യ കാമില രാജ പത്നിയായും (Queen Consort) അവരോധിക്കപ്പെടും.

- pma

വായിക്കുക: , , ,

Comments Off on ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്

ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി

January 25th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
ലണ്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് കൂടുതൽ മാരകം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ അതി തീവ്ര വൈറസ് രാജ്യത്തു പടർന്നു പിടിക്കുന്ന സാഹചര്യ ത്തില്‍ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ ജൂലായ് 17 വരെ ദീര്‍ഘിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വക ഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയർ ലൻഡിലും കൊവിഡ് പോസി റ്റീവ് ആവുന്നവരിൽ ഭൂരി ഭാഗം പേരിലും ഈ പുതിയ വൈറസാണ് കാണ പ്പെടുന്നത്. അമ്പതോളം രാജ്യങ്ങളി ലേക്ക് ഇതു പടർന്നിട്ടുണ്ട്. വൈറസ് ബാധിച്ച വരിൽ മരണ നിരക്ക് 30% കൂടുതലും ആയിട്ടുണ്ട് എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി ക്കാണിച്ചു.

ഈ സാഹചര്യത്തില്‍ പബ്ബുകൾ, മാളുകള്‍, പൊതു ജനങ്ങൾ കൂടി ച്ചേരുന്ന ഇടങ്ങള്‍ എന്നിവ ജൂലായ് 17 വരെ അടച്ചിടും.

രാജ്യത്തെ ലോക്ക് ഡൗണ്‍ നിയമ ങ്ങൾ, കൊവിഡ് പ്രൊട്ടോക്കോള്‍ എന്നിവ വിപുലീകരി ച്ചിട്ടുണ്ട് എന്നും ‘ദ ടെല ഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം രൂക്ഷമായ രാജ്യ ങ്ങളിൽ നിന്നും ബ്രിട്ടണില്‍ എത്തുന്ന വർക്ക് 10 ദിവസം നിരീക്ഷണം ഏർപ്പെടുത്തി.

രാജ്യത്ത് 2.3 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് വാക്സി നേഷന്‍  നല്‍കി ക്കഴിഞ്ഞു എന്നും ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്നു ബ്രിട്ടണില്‍ നല്‍കി വരുന്ന ഫൈസർ, ഓക്സ്ഫഡ് വാക്സി നുകള്‍ ഫല പ്രദ മാണ് എന്നും പ്രധാന മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി

സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരമായി ബ്രിട്ടണ്‍ നാണയം പുറത്തിറക്കി

March 14th, 2019

hawking coin_epathram

ബ്രിട്ടണ്‍ : അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സ്‍മരണയില്‍ നാണയങ്ങള്‍ പുറത്തിറക്കി ബ്രിട്ടണ്‍. 50 പെന്‍സ്‍ മൂല്യമുള്ള നാണയം ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗര്‍ത്തങ്ങളെ പ്രതിപാദിക്കുന്നതാണ്. കേംബ്രിഡ്‍ജ്‍ സര്‍വകലാശാല പ്രൊഫസര്‍ ആയിരുന്ന ഹോക്കിങ് 76-ാം വയസ്സിലാണ് അന്തരിച്ചത്.

ന്യൂറോണ്‍ അസുഖബാധിതനായിരുന്ന ഹോക്കിങ് ജീവിതത്തിന്‍റെ സിംഹഭാഗവും ചക്രക്കേസരയില്‍ ആണ് ജീവിച്ചത്. ബ്രിട്ടീഷ് നാണയത്തില്‍ ഇടംനേടിയ ഹോക്കിങ് ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ്‍ ഡാര്‍വിന്‍ തുടങ്ങിയവരുടെ ഗണത്തിലേക്കാണ് ഉയര്‍ന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരമായി ബ്രിട്ടണ്‍ നാണയം പുറത്തിറക്കി


« ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച
ആനയെഴുന്നള്ളിപ്പ് :​ രാവിലെ 10 മണി മുതല്‍ 4 മണി വരെ പാടില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha